വില്ലേജ് ഓഫീസില്‍ യുവാവിന്റെ അതിക്രമം

Friday 9 January 2015 9:20 pm IST

ആലപ്പുഴ: പറവൂര്‍ വില്ലേജ് ഓഫീസില്‍ യുവാവ് അതിക്രമം കാട്ടി. വില്ലേജ് ഓഫീസറെ അസഭ്യം പറയുകയും രജിസ്റ്റര്‍ തട്ടിയെടുത്തു കൊണ്ടുപോകുകയും ചെയ്തു. വാടയ്ക്കല്‍ സ്വദേശിയായ വീട്ടമ്മയുടെ പേരിലുള്ള ഭൂമിയുടെ കരം അടയ്ക്കാനെത്തിയ യുവാവാണ് അക്രമം നടത്തിയത്. എട്ടുവര്‍ഷത്തെ കരം കുടിശികയുള്ളതിനാല്‍ സ്ഥലം നേരില്‍ കാണണമെന്നു പറഞ്ഞ വില്ലേജ് ഓഫീസറെ യുവാവ് അസഭ്യം പറയുകയും രജിസ്റ്റര്‍ എടുത്തുകൊണ്ടു പോകുകയുമായിരുന്നു. പിന്നീട് റോഡില്‍ നിന്ന് രജിസ്റ്റര്‍ ഓഫീസിലേക്ക് വലിച്ചെറിഞ്ഞു. ശക്തിയായി ഏറു കൊണ്ട് കാന്‍സര്‍ രോഗിയായ സ്ത്രീ താഴെ വീഴുകയും ചെയ്തു. ഏഴു ജീവനക്കാര്‍ വേണ്ട ഓഫീസില്‍ വില്ലേജ് ഓഫീസര്‍ ഉള്‍പ്പെടെ നാലുപേര്‍ മാത്രമാണുള്ളത്. ജോലിഭാരത്തില്‍ ജീവനക്കാര്‍ ബുദ്ധിമുട്ടുമ്പോഴാണ് ഇത്തരത്തില്‍ അതിക്രമവും നടക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.