ന്യൂദല്‍ഹി: കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ദല്‍ഹിയില്‍ റെയില്‍ ഗതാഗം ഭാഗികമായി തടസപ്പെട്ടു. 59 ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്. ദല്‍ഹിയില്‍ നിന്നും പുറപ്പെടുന്ന നാല് ട്രെയിനുകളുടെ സമയക്രമം പുനക്രമീകരിച്ചു.
കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് രാവിലെ 8.30ന് ശേഷവും കാഴ്ച മങ്ങിയ അവസ്ഥയിലാണ് തലസ്ഥാനം. വരും ദിവസങ്ങളിലും മൂടല്‍മഞ്ഞ് തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: