ഫെഡറര്‍ ഫൈനലില്‍

Saturday 10 January 2015 7:22 pm IST

ബ്രിസ്‌ബെയ്ന്‍: ബ്രിസ്‌ബെയ്ന്‍ ഇന്റര്‍നാഷണല്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ വനിതാ സിംഗിള്‍സ് കിരീടം റഷ്യയുടെ മരിയ ഷറപ്പോവക്ക്. പുരുഷവിഭാഗത്തില്‍ റോജര്‍ ഫെഡററും മിലോസ് റാവോനിക്കും ഫൈനലില്‍ പ്രവേശിച്ചു. ഇന്നലെ നടന്ന വനിതാ സിംഗിള്‍സ് ഫൈനലില്‍ രണ്ടാം സീഡ് അന്ന ഇവാനോവിക്കിനെ മൂന്ന് സെറ്റ് നീണ്ട ആവേശകരമായ ഫൈനലില്‍ പരാജയപ്പെടുത്തിയാണ് ഒന്നാം സീഡ് മരിയ ഷറപ്പോവ ഫൈനലില്‍ പ്രവേശിച്ചത്. സ്‌കോര്‍: 6-7 (4-7), 6-3, 6-3. പുരുഷ വിഭാഗം സിംഗിള്‍സ് സെമിയില്‍ സ്വിസ് ഇതിഹാസവും ഒന്നാം സീഡുമായ റോജറര്‍ ഫെഡറര്‍ 6-2, 6-2 എന്ന സ്‌കോറിന് നാലാം സീഡ് ബള്‍ഗേറിയുടെ ഗ്രിഗോര്‍ ദിമിത്രിയേവിനെ പരാജയപ്പെടുത്തിയാണ് ഫൈനലില്‍ പ്രവേശിച്ചത്. മറ്റൊരു മത്സരത്തില്‍ കനേഡിയന്‍ താരവും ടൂര്‍ണമെന്റിന്റെ മൂന്നാം സീഡുമായ മിലോസ് റാവോനിക്ക് വാശിയേറിയ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ രണ്ടാം സീഡ് ജപ്പാന്റെ കി നിഷികോരിയെ തകര്‍ത്താണ് കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. സ്‌കോര്‍: 7-6 (7-4), 6-7 (4-7), 6-7 (4-7).

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.