നീ അസത്യത്തില്‍ മുഴുകി ജീവിക്കുമ്പോഴും ഞാന്‍ നിശബ്ദനായിരിക്കുന്നു. നീ മറ്റുള്ളവരെ വേദനിപ്പിക്കുമ്പോഴും ഞാന്‍ നിശബ്ദനായിരിക്കുന്നു. നിന്റെ പ്രവൃത്തികള്‍ നിന്നിലുള്ള എന്നെ ഹനിക്കുന്നു. എന്നിട്ടും ഞാന്‍ ഒന്നും ചെയ്യുന്നില്ല. നിന്റെ കര്‍മ്മങ്ങളുടെ ശക്തി നിന്റെ ഭാവിയെ നിശ്ചയിക്കുന്നു. കഷ്ടതകളെ നേരിടുമ്പോള്‍ നീ ആശ്ചര്യപ്പെടുന്നു. ഞാന്‍ എന്തു തെറ്റ് ചെയ്തു എന്ന് എന്നോട് ചോദിക്കുന്നു. ഞാന്‍ പ്രതികരിക്കുന്നില്ല. നിന്റെ ആത്മീയാനേ്വഷണം ആത്മാര്ത്ഥമായാലേ ഞാന്‍ നിന്നോട് സംസാരിക്കുകയുള്ളൂ. എന്റെ സഹായം അര്‍ത്ഥിക്കൂ. നിന്റെ പ്രവൃത്തികള്‍ക്ക് എന്നെ നിന്ദിക്കരുത്. നിന്നിലുള്ള ഞാന്‍ നിശബ്ദനാകുമ്പോള്‍ നീ എനിക്ക് മൃതനാണ്. ആത്മാവിനെ ഉണര്‍ത്തൂ. ശരീരത്തിനെ വിസ്മരിക്കൂ. എന്നോടുള്ള നിന്റെ സംഭാഷണം ആരംഭിക്കൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: