മറിയം‌മുക്ക് സിനിമയിലെ ഗാനങ്ങള്‍ റിലീസ് ചെയ്തു

Sunday 11 January 2015 11:31 am IST

കൊച്ചി: തനി നാട്ടിന്‍ പുറത്തുകാരനായി ഫഹദ് ഫാസില്‍ എത്തുന്ന മറിയം മുക്ക് ചിത്രത്തിലെ ഗാനങ്ങള്‍ പ്രമുഖ സംഗീത ലേബലായ മ്യൂസിക് 247ലൂടെ സിനിമാപ്രേമികള്‍ക്ക് മുന്നിലെത്തിച്ചു. പ്രശസ്ത സംഗീത സംവിധായകന്‍ വിദ്യാസാഗര്‍ ഈണം നല്‍കിയ നാലു പാട്ടുകളാണ് റിലീസ് ചെയ്തത്. വിദ്യാസാഗറിന്റെ ട്രേഡ്‌മാര്‍ക്കായ മെലഡി നിലനിര്‍ത്തിക്കൊണ്ട് പുതുമയാര്‍ന്ന വ്യത്യസ്‌തമായ സംഗീതമാണ് കാഴ്ച വയ്ക്കുന്നത്. കാവാലം ശ്രീകുമാറും നജിംമുമാണ് ഗായകര്‍. തിരക്കഥാകൃത്തായ ജെയിംസ് ആല്‍ബര്‍ട്ട് ആദ്യമായി സംവിധായകനായെത്തുന്ന മറിയം മുക്കില്‍ തനി നാട്ടിന്‍ പുറത്തുകാരനായാണ് ഫഹദ് ഫാസില്‍ എത്തുന്നത്. മത്സ്യത്തൊഴിലാളിയാണ് ഫഹദ് അഭിനയിക്കുന്നത്. പുതുമുഖ നടി സന അല്‍ത്താഫ് ആണ് നായിക. മനോജ് കെ ജയനും ജോയ് മാത്യുവും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എ കെ സബീറാണ് നിര്‍മ്മാണം.

ഈ കടലിനു കോള്
മഴയും കാറ്റും കടലും പ്രണയവും എല്ലാം ഒത്തുകലർന്ന അനുഭവം ഈ ഗാനം നൽകുന്നു, ഒരു കാലവര്‍ഷത്തിൽ രണ്ടു കമിതാക്കളുടെ പ്രണയം പൂവണിയുന്നതിനെ  സൂചിപ്പിച്ചു കൊണ്ട്.
പാടിയവർ: കെ.ജെ. യേശുദാസ്, സുജാത
ഗാനരചന: വയലാർ ശരത് ചന്ദ്ര വർമ്മ
https://www.youtube.com/watch?v=8gbsg_0XAiE
കവിൾ
ഒരു ലാറ്റിൻ-അമേരിക്കൻ ഫ്ലേവർ കൊടുത്തു രചിച്ച ഒരു നാടോടിപ്പാട്ട് എന്ന രീതിയിൽ പോർച്ചുഗീസുകാർ പണ്ട് വന്നു പോയ കഥയാണ് ഈ ഗാനം നൽകുന്നത്.
പാടിയവർ:  കാവാലം ശ്രീകുമാർ, നജീം അർഷാദ്‌
ഗാനരചന: സന്തോഷ്‌ വർമ്മ
https://www.youtube.com/watch?v=2jl8Q8D48Gg
സ്വർഗ്ഗം തുറന്നു
ഭക്തി നിർഭരമായ ഈ ക്രിസ്മസ് കാരോൾ ഗാനം
പാടിയവർ:  കോറസ്
ഗാനരചന: ഫാദർ സിയോണ്‍
https://www.youtube.com/watch?v=X03qAxJXQEA
മേക്കരയിൽ
കടപ്പുറത്ത് മാറ്റങ്ങൾ വരുന്നു. തിരമാലകൾ വന്നു പോകും പോലെ, ഓരോ വരിയും വന്നു പോകുന്ന ഒരനുഭവം ഈ ഗാനം നൽകുന്നു.
പാടിയവർ:  രഞ്ജിനി ജോസ്, ജിതിൻ
ഗാനരചന:  റഫീക്ക് അഹമ്മദ്
https://www.youtube.com/watch?v=_Vlz0C0mnP0

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.