കെ.കെ ജയചന്ദ്രന്‍ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി; കാസര്‍കോട്ട് സതീശ് ചന്ദ്രന്‍ തുടരും

Sunday 11 January 2015 2:54 pm IST

കെ.കെ ജയചന്ദ്രന്‍

തൊടുപുഴ: സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയായി ഉടുമ്പന്‍ചോല എം.എല്‍.എ കെ.കെ ജയചന്ദ്രനെ തെരഞ്ഞെടുത്തു. ഐക്യകണ്ഠമായാണ് ജയചന്ദ്രനെ ഈ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്. 27 വര്‍ഷമായി സെക്രട്ടറി സ്ഥാനത്ത് തുടരുന്ന എം.എം മണി സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്നാണ് ജയചന്ദ്രനെ തെരഞ്ഞെടുത്തത്.

നേരത്തെ എം.എം മണിക്കു പകരം ആക്ടിംങ് സെക്രട്ടറിയായി ജയചന്ദ്രന്‍ പ്രവര്‍ത്തിച്ചിരുന്നു. അനാരോഗ്യം ചൂണ്ടിക്കാട്ടി ചുമതലയില്‍ നിന്നും ഒഴിവാകാന്‍ ജയചന്ദ്രന്‍ ശ്രമിച്ചെങ്കിലും സംസ്ഥാന സമിതിയുടെ സമ്മര്‍ദ്ദം മൂലം വഴങ്ങുകയായിരുന്നു.

അതേസമയം കാസര്‍കോട് ജില്ലാസെക്രട്ടറിയായി സതീശ് ചന്ദ്രന്‍ തുടരും. കാസര്‍കോട് ഇന്നലെ രാത്രി ചേര്‍ന്ന ജില്ലാ സേക്രട്ടറിയറ്റ് യോഗത്തില്‍ സതീശ് ചന്ദ്രനെ ജില്ലാ സെക്രട്ടറിയായി നിലനിര്‍ത്താന്‍ ധാരണയായിരുന്നു. 33 അംഗ ജില്ലാക്കമ്മറ്റിയില്‍ 9 പുതുമുഖങ്ങളാണ് ജില്ലാക്കമ്മിറ്റിയിലുള്ളത്.

നേരത്തെ പാര്‍ട്ടിയില്‍ നിന്നും തരം താഴ്ത്തപ്പെട്ട വിവി രമെശനെ ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.