തിരുവല്ല: ആനകളെ ചികിത്സിക്കുന്ന ഡോക്ടര്‍ ആനയുടെ കുത്തേറ്റ് മരിച്ചു. പത്തനംതിട്ട എലിഫന്റ് സ്ക്വാഡിലെ അംഗം ഡോ. സി.ഗോപകുമാറാണ് മരിച്ചത്. പെരുമ്പെട്ടിയില്‍, കോട്ടാങ്ങല്‍ ഗംഗാപ്രസാദ് എന്ന ആന ഇടഞ്ഞതിനെ തുടര്‍ന്ന് മയക്കു വെടി വയ്ക്കുന്നതിന് വേണ്ടി ഗോപകുമാറിനെ വിളിച്ചു വരുത്തുകയായിരുന്നു.
ഒരു തവണ വെടി വച്ചെങ്കിലു മയങ്ങാതെ ആന വിരണ്ടോടി. തുടര്‍ന്ന് പിന്തുടര്ന്ന് വെടി വയ്ക്കാനുള്ള ശ്രമത്തിനിടെ ആന ഗോപകുമാറിനെ ആക്രമിക്കുകയായിരുന്നു. ഗോപകുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.
തിരുവനന്തപുരത്തായിരുന്ന ഡോക്ടറെ വിളിച്ചു വരുത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: