സമൂഹത്തിന്റെ അടിത്തട്ടിലുള്ളവരെ മുഖ്യധാരയിലെത്തിക്കണം: ശോഭാ സുരേന്ദ്രന്‍

Sunday 11 January 2015 10:59 pm IST

കൊല്ലം: സമൂഹത്തിന്റെ അടിത്തട്ടിലുള്ളവരെ മുഖ്യധാരയിലേക്ക് കൊണ്ടുവന്ന് ഹിന്ദുത്വത്തിന്റെ നിര്‍വചനം ബോധ്യപ്പെടുത്തണമെന്ന് ബിജെപി ദേശീയ സമിതിയംഗം ശോഭാ സുരേന്ദ്രന്‍. ഹിന്ദു ഇക്കണോമിക് ഫോറത്തിന്റെ പഠനശിബിരം ഹോട്ടല്‍ സുദര്‍ശനയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. കാലഘട്ടത്തിന്റെ ആവശ്യാനുസരണം ഹിന്ദു ഇക്കണോമിക് ഫോറം നടത്തുന്ന പ്രവര്‍ത്തനം ഹൃദയപൂര്‍വം നോക്കികാണുകയും സമൂഹത്തില്‍ ഹിന്ദുത്വത്തിന്റെ ആവശ്യകത എന്താണെന്ന് ഭാരതീയര്‍ തിരിച്ചറിയുകയും ചെയ്തു. ലോകം നാല്‍കവലയില്‍ ദിക്കറിയാതെ നില്‍ക്കുമ്പോള്‍ ലോകത്തിന് വഴികാട്ടാന്‍ ഭാരതം മാറിയതായും അതിന്റെ ലക്ഷണങ്ങളാണ് ഇപ്പോള്‍ കാണുന്നതെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. സച്ചാര്‍ കമ്മിഷന്റെ പരിധിയില്‍പെടാത്ത ജനവിഭാഗത്തിന്റെ സാമൂഹ്യ-സാമ്പത്തിക-വിദ്യാഭ്യാസ-തൊഴില്‍പ്രശ്‌നങ്ങളെകറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ പുതിയ കമ്മിഷനെ വയ്ക്കണമെന്ന് യോഗത്തില്‍ പങ്കെടുത്ത ബിജെപി ദക്ഷിണ മേഖലാ ജനറല്‍സെക്രട്ടറി എം.എസ്.ശ്യാംകുമാര്‍ ആവശ്യപ്പെട്ടു. പ്രസിഡന്റ് രാജന്‍നായര്‍ അദ്ധ്യക്ഷത വഹിച്ചു. വടക്കേവിള ശശി, പ്രഭാകരവിന്ദ്, ഡോ.ബി.ജയപ്രകാശ്, ശ്രീകേഷ് പൈ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.