മെട്രോ തര്‍ക്കം തീര്‍ക്കാന്‍ ഉപസമിതി

Monday 12 January 2015 6:42 pm IST

കൊച്ചി: മെട്രോ നിര്‍മാണം സംബന്ധിച്ച തര്‍ക്കം തീര്‍ക്കാന്‍ ഉപസമതി. ഡിഎആര്‍സി, കെഎംആര്‍എല്‍ പ്രതിനിധികള്‍ ഉപസമതിയില്‍ ഉണ്ടാകും. ഏജന്‍സികള്‍ തമ്മിലുണ്ടായിരുന്ന അപസ്വരങ്ങള്‍ പരിഹരിച്ചെന്നും കൊച്ചി മെട്രോയുടെ കോച്ചുകളുടെ നിര്‍മാണം സംബന്ധിച്ച അന്തിമ കരാര്‍ ഉടന്‍ നല്‍കുമെന്നും  കൊച്ചിയില്‍ ഡിഎംആര്‍സി- കെഎംആര്‍എല്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിനു ശേഷം ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍ പറഞ്ഞു. മെട്രോ നിര്‍മാണം മുന്‍നിശ്ചയിച്ച  സമയത്തു തന്നെ പൂര്‍ത്തിയാക്കും  കൊച്ചി മെട്രോ നിര്‍മാണ കരാറുകാരും കോച്ചുകള്‍ക്കു കരാറെടുത്ത അല്‍സ്‌റ്റോം പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു. കോച്ചുകള്‍ക്കു നിര്‍മാണ കരാര്‍ ഇതുവരെ നല്‍കാത്ത സാഹചര്യത്തില്‍ ആദ്യസെറ്റ് കോച്ചുകള്‍ അടുത്തവര്‍ഷം മേയില്‍ മാത്രമെ പൂര്‍ത്തിയാക്കാനാവൂ എന്ന് അല്‍സ്‌റ്റോം പ്രതിനിധികള്‍ അറിയിച്ചു. ഇത് കുറച്ചുകൂടി വേഗത്തിലാക്കാന്‍ ഡിഎംആര്‍സി, കെഎംആര്‍എല്‍ പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ടെന്‍ഡര്‍ വ്യവസ്ഥകളില്‍ നേരിയ ഇളവോടെ ഇതിനു ശ്രമിക്കാമെന്നു അല്‍സ്‌റ്റോം അറിയിച്ചു. ഇതുപ്രകാരം കോച്ചുകളുടെ ഡിസൈനില്‍ വരുത്തേണ്ട ചെറിയ മാറ്റങ്ങള്‍ നിശ്ചയിക്കാന്‍ ഡിഎംആര്‍സി റോളിങ് സ്‌റ്റോക് ഡയറക്ടറും കെഎംആര്‍എല്‍ന്റെ രണ്ടു ഡയറക്ടര്‍മാരും അടങ്ങിയ സമിതിക്കു രൂപം നല്‍കി. ഇവര്‍ വെള്ളി, ശനി ദിവസങ്ങളിലായി ഇതു സംബന്ധിച്ചു ചര്‍ച്ച നടത്തി ധാരണയിലെത്തും. ഇതനുസരിച്ചുള്ള ഡിസൈന്‍ അല്‍സ്‌റ്റോം തയ്യാറാക്കി നല്‍കിയാല്‍ അനൗദ്യോഗിക നിര്‍മാണാനുമതി നല്‍കുമെന്നു ശ്രീധരന്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.