സ്‌കൂള്‍ കലോത്സവം 15 മുതല്‍

Monday 12 January 2015 8:31 pm IST

തിരുവനന്തപുരം: 55-ാമത് കേരള സ്‌കൂള്‍ കലോത്സവം15ന് വ്യാഴാഴ്ച വൈകിട്ട് നാലിന് കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ വ്യവസായ ഐ.ടി മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തും. പഞ്ചായത്ത് മന്ത്രി ഡോ.എം.കെ.മുനീര്‍ ഉപഹാരസമര്‍പ്പണം നിര്‍വ്വഹിക്കും. ചലച്ചിത്ര പിന്നണി ഗായകന്‍ ഡോ.കെ.ജെ.യേശുദാസ് മുഖ്യാതിഥിയായിരിക്കും.  21 ന് ബുധനാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് നടക്കുന്ന സമാപനസമ്മേളനം പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും. സിനിമാതാരം ജയറാം വിശിഷ്ടാതിഥിയാവും. മന്ത്രിമാര്‍, ജനപ്രതിനിധികള്‍, സാംസ്‌കാരിക നായകര്‍, വിദ്യാഭ്യാസ വകുപ്പ് മേധാവികള്‍ തുടങ്ങി പ്രമുഖര്‍ ഉദ്ഘാടനസമാപന സമ്മേളനത്തില്‍ പങ്കെടുക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.