നിയന്ത്രണം വിട്ട കാറിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്

Tuesday 13 January 2015 5:17 pm IST

മാവേലിക്കര: വെട്ടിയാറില്‍ നിയന്ത്രണം വിട്ട് കാര്‍ കടയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ക്ക് പരിക്ക്. കട ഉടമ ശ്രീഗോകുലത്തില്‍ ശ്രീധരന്‍നായര്‍ (62), കാര്‍ യാത്രികനായ ഓതറ സ്വദേശി ജിതുന്‍ (22) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം ഉച്ചക്ക് വെട്ടിയാര്‍ രണ്ടുനിലമുക്ക് ജങ്ഷനു സമീപമായിരുന്നു അപകടം. ഓതറ സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാര്‍ ഇടപ്പോണില്‍ നിന്നും തിരികെ ഓതറയിലേക്ക് മടങ്ങുമ്പോള്‍ നിയന്ത്രണം വിട്ട് കടയിലും ഇതിനു മുന്‍പില്‍ പാര്‍ക്ക് ചെയ്തിരുന്ന പിക്കപ്പ് വാനിനും ഇടിച്ച് തെറിപ്പിച്ച ശേഷം സമീപമുള്ള മതില്‍ ഇടിച്ചാണ് നിന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.