യുക്രെയിനില്‍ ബസിനു നേരെ ഷെല്ലാക്രമണം: 12 മരണം

Wednesday 14 January 2015 11:01 am IST

ഡണ്‍സ്‌ക്: കിഴക്കന്‍ യുക്രൈനില്‍ ബസിനു നേരെയുണ്ടായ ഷെല്ലാക്രമണത്തില്‍ 12 പേര്‍ മരിച്ചു. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. റഷ്യന്‍ അനുകൂല റിബലുകള്‍ തങ്ങളുടെ തലസ്ഥാനമെന്ന് വിശേഷിപ്പിക്കുന്ന ഡണ്‍സ്‌ക് നഗരത്തില്‍ വച്ചാണ് ബസിനു നേരെ ആക്രമണമുണ്ടായത്. ബസ് യുക്രൈന്‍ സൈന്യത്തിന്റെ ചെക് പോസ്റ്റ് കടന്നു പോകുമ്പോഴാണ് ഷെല്ലാക്രമണം ഉണ്ടായത്. അതേസമയം റിബലുകള്‍ ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.