കൊളംബോ: ജോസഫ് വാസിനെ ശ്രീലങ്കയില്‍ നിന്നുള്ള ആദ്യ വാഴ്ത്തപ്പെട്ടവനായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ പ്രഖ്യാപിച്ചു. ഗോള്‍ ഫേസ് ഗ്രീന്‍ പാര്‍ക്കില്‍ നടന്ന ചടങ്ങിലായിരുന്നു പ്രഖ്യാപനം. പതിനേഴാം നൂറ്റാണ്ടില്‍ ജീവിച്ച ഗോവന്‍ പാതിരിയാണ് വാസ്.
കത്തോലിക്കാ മതപ്രചാരണവുമായി ശ്രീലങ്കയില്‍ എത്തിയതായിരുന്നു വാസ് . വാസിനെ വിശുദ്ധനാക്കി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. 1676ല്‍ പുരോഹിതനായ ജോസഫ് വാസ്വ1687ലാണ് ശ്രീലങ്കയില്‍ എത്തിയത്. നിരവധി കത്തോലിക്കാ പള്ളികളും ചാപ്പലുകളും സ്ഥാപിച്ചു. 1711ല്‍ മരിച്ചു. 95 ജനുവരി 21ന് അദ്ദേഹത്തെ ജോണ്‍ പോള്‍ മാര്‍പ്പാപ്പ വിശുദ്ധനാക്കിയിരുന്നു.
ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഇന്ന് മടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: