മെല്‍ബണ്‍: സീസണിലെ ആദ്യ ഗ്രാന്‍ഡ് സ്ലാമായ ഓസ്ട്രേലിയന്‍ ഓപ്പണിനുള്ള സീഡിംഗ് പ്രഖ്യാപിച്ചു. പുരുഷവിഭാഗത്തില്‍ നാലുവട്ടം ജേതാവായ ലോക ഒന്നാം നമ്പര്‍ സെര്‍ബിയയുടെ നൊവാക് ഡോക്കോവിച്ചാണ് ഒന്നാം സീഡ്; വനിതകളില്‍ അമേരിക്കയുടെ സെറീനാ വില്യസും. രണ്ടു തവണ കിരീടം ചൂടിയ ബെലാറസിന്റെ വിക്ടോറിയ അസരെങ്ക ആദ്യ 32പേരില്പോലുമില്ലെന്നതാണ് വനിതാ വിഭാഗത്തിലെ പ്രത്യേകത.
സീഡിംഗ് (പുരുഷന്മാര്): നൊവാക് ഡോക്കോവിച്ച് (1, സെര്‍ബിയ), റോജര്‍ ഫെഡറര്‍ (2, സ്വിറ്റ്സര്‍ലാന്റ്), റാഫേല്‍ നദാല്‍ (3, സ്പെയിന്), സ്റ്റാനിസ്ലാസ് വാവ്റിങ്ക (4, സ്വിറ്റ്സര്‍ലന്റ്), കെയ് നിഷികോരി (5, ജപ്പാന്) ആന്‍ഡി മുറെ (6, ബ്രിട്ടന്) തോമസ് ബെര്‍ഡിച്ച് (7, ചെക്ക് റിപ്പബ്ലിക്ക്), മിലോസ് റാവോണിച്ച് (8, കാനഡ , ഡേവിഡ് ഫെറര്‍ (9, സ്പെയിന്), ഗ്രിഗോര്‍ ദിമിത്രോവ് (10, ബള്‍ഗേറിയ).
വനിതകള്‍: സെറീന വില്യംസ് (1, അമേരിക്ക), മരിയ ഷറപ്പോവ (2, റഷ്യ), സിമോണെ ഹാലെപ് (3, റൊമാനിയ), പെട്ര ക്വിറ്റോവ (4, ചെക്ക് റിപ്പബ്ലിക്ക്), അന്ന ഇവാനോവിച്ച് (5, സെര്‍ബിയ) ആഗ്നിയേസ്ക റഡവാന്സ്ക (6, പോളണ്ട്). യൂജിന്‍ ബൗച്ചാര്‍ഡ് (7, കാനഡ), കരോലിന വൊസ്നിയാക്കി (8, ഡെന്മാര്ക്ക്), എയ്ഞ്ചലിക് കെര്‍ബര്‍ (9, ജര്‍മനി), എകതറീന മകറോവ (10, റഷ്യ).
പ്രതികരിക്കാൻ ഇവിടെ എഴുതുക: