പാലായില്‍ 'പാര്‍പ്പിടം' പ്രദര്‍ശനം നാളെ മുതല്‍

Wednesday 14 January 2015 10:41 pm IST

പാലാ: ജൂനിയര്‍ ചേംബര്‍ ഇന്റര്‍ നാഷണല്‍ പാലായുടെ രണ്ടാമത് പാര്‍പ്പിടം പ്രദര്‍ശനം നാളെ മുതല്‍ 18 വരെ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വെള്ളിയാഴ്ച രാവിലെ 10 മുതല്‍ പ്രദര്‍ശന ഹാളിലേക്ക് പ്രവേശനം ആരംഭിക്കും. ഉദ്ഘാടനം വൈകിട്ട് 5.30ന് ജോസ് കെ. മാണി എംപി നിര്‍വ്വഹിക്കും. അഡ്വ. ജോയി എബ്രാഹം എംപി, മുനിസിപ്പല്‍ ചെയര്‍മാന്‍ കുര്യാക്കോസ് പടവന്‍, വിവിധ രാഷ്ട്രീയ സാമൂഹ്യരംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. പ്രവേശനം സൗജന്യമാണ്. എല്ലാ ദിവസവും രാവിലെ 10 മുതല്‍ വൈകിട്ട് 8 വരെയാണ് പ്രദര്‍ശനം. ആധുനിക ഗൃഹനിര്‍മ്മാണ രീതികളെയും സാങ്കേതിക വിദ്യകളെയും പൊതുജനങ്ങള്‍ക്ക് പരിചയപ്പെടാനുള്ള അവസരമാണ് എക്‌സിബിഷനിലൂടെ ഒരുങ്ങുന്നത്. കുറഞ്ഞ മുതല്‍ മുടക്കില്‍ ചുരുങ്ങിയ ദിവസങ്ങള്‍ക്കൊണ്ട് നിര്‍മ്മിക്കാവുന്ന ഫെറോസിമന്റ് വീടുകള്‍ ഈ വര്‍ഷത്തെ എക്‌സിബിഷന്റെ പ്രത്യേകതയാണെന്ന് ഭാരവാഹികള്‍ പറഞ്ഞു. പ്രമുഖ മോഡുലാര്‍ കിച്ചന്‍ കമ്പനികള്‍, ബ്രാന്‍ഡഡ് കമ്പനികളുടെ ഫര്‍ണിച്ചര്‍ ഐറ്റംസ്, ഗ്ലാസ് പെയിന്റിംഗ് വര്‍ക്കുകള്‍, ഹൗസ് ലോണ്‍ വിഭാഗം, റൂഫിംഗ് വര്‍ക്കുകള്‍, ഫ്രീഡം ഹോം എലിവേറ്റര്‍, പെയിന്റ്-സിമന്റ് കമ്പനികള്‍, സെക്യൂരിറ്റി സിസ്റ്റംസ്, സ്പ്രിംഗ് മാട്രസ്സുകള്‍, പേവ്‌മെന്റ് ബ്ലോക്കുകള്‍, അലുമിനിയം ഫാബ്രിക്കേഷന്‍ വര്‍ക്കുകള്‍, സോളാര്‍ സിസ്റ്റംസ്, സ്റ്റീല്‍ ഡോറുകള്‍, ബാത്ത്‌റൂം ഫിറ്റിംഗ്‌സ്, ടൈലുകള്‍, ഹോം അപ്ലയന്‍സ്, ഗ്ലാസ് ഐറ്റംസ്, പോര്‍ട്ടബിള്‍ സെപ്റ്റിക് ടാങ്കുകള്‍ തുടങ്ങി വിവിധ സ്റ്റാളുകള്‍ പൊതുജനങ്ങള്‍ക്കായി തയ്യാറാക്കിയിരിക്കുകയാണ്. എക്‌സിബിഷന്റെ നടത്തിപ്പിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി രക്ഷാധികാരികൂടിയായ മുനിസിപ്പല്‍ ചെയര്‍മാന്‍ കുര്യാക്കോസ് പടവന്‍, പ്രസിഡന്റ് ബൈജു കൊല്ലംപറമ്പില്‍, സെക്രട്ടറി ടോണി തോട്ടം, ട്രഷറര്‍ ജോര്‍ജ്ജുകുട്ടി ചെറുവള്ളില്‍, കണ്‍വീനര്‍ സേവി പൊരുന്നോലില്‍, ഐപിപി ടോബിന്‍ കെ. അലക്‌സ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.