കൊല്ലം: റേഷന്‍കാര്‍ഡ് പുതുക്കുന്നതിനായി 19 മുതല്‍ മാര്‍ച്ച് നാലുവരെ നടക്കുന്ന ഫോട്ടോയെടുക്കല്‍ ക്യാമ്പുകളുടെ അന്തിമപട്ടിക തയ്യാറായതായി താലൂക്ക് സപ്ലൈ ഓഫീസര്‍ വൈ.ആസാദ് അറിയിച്ചു.
19ന് മുണ്ടയ്ക്കല്‍ വില്ലേജിലെ റേഷന്‍ഡിപ്പോ നമ്പര്‍ 432, 20, 21 എന്നിവിടങ്ങളില്‍ കാര്‍ഡ് രജിസ്റ്റര്‍ ചെയ്തവര്‍ക്കായി തുമ്പറ എല്‍.പി.എസിലും 22, 418 എന്നിവിടങ്ങളിലുള്ളവര്‍ക്ക് മുണ്ടയ്ക്കല്‍ എസ്എന്‍ഡിപി മന്ദിരത്തിലും 18, 19 ഡിപ്പോകള്‍ക്ക് അമൃതകുളം എല്‍പിഎസിലും ഫോട്ടോയെടുപ്പ് ക്യാമ്പുകള്‍ നടക്കും.
20 മുതല്‍ 23 വരെ ഇരവിപുരം വില്ലേജിലെയും, സൂചിക്കാരന്‍മുക്ക്, പള്ളിത്തോട്ടം ഭാഗത്തെയും മുണ്ടയ്ക്കല്‍ വില്ലേജില്‍പ്പെട്ട ഇതരഭാഗങ്ങളിലെയും ക്യാമ്പുകള്‍ നടക്കും. 24 മുതല്‍ 28 വരെ വടക്കേവിള, തൃക്കോവില്‍വട്ടം, തഴുത്തല വില്ലേജുകളിലെയും 29, 30, 31, ഫെബ്രുവരി 1, 2, 3 തീയതികളില്‍ കൊറ്റങ്കര, ഇളമ്പള്ളൂര്‍, നെടുമ്പന, പള്ളിമണ്‍ വില്ലേജുകളിലെയും ക്യാമ്പുകള്‍ നടക്കും.
ഫെബ്രുവരി നാലു മുതല്‍ ആറുവരെ മുളവന, മണ്ട്രോത്തുരുത്ത്, ഈസ്റ്റ് കല്ലട വില്ലേജുകളിലും ഫെബ്രുവരി ഏഴുമുതല്‍ 12 വരെ മയ്യനാട്, പരവൂര്‍, കോട്ടപ്പുറം, പൂതക്കുളം വില്ലേജുകളിലും, ഫെബ്രുവരി 13 മുതല്‍ 19 വരെ ആദിച്ചനല്ലൂര്‍, മീനാട്, ചിറക്കര, കല്ലുവാതുക്കല്‍, പാരിപ്പള്ളി വില്ലേജുകളിലും ഫോട്ടോയെടുപ്പ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. ഫെബ്രുവരി 20 മുതല്‍ 24 വരെയുള്ള ദിവസങ്ങളിലായിരിക്കും ശക്തികുളങ്ങര, തൃക്കടവൂര്‍, തൃക്കരുവ വില്ലേജുകാര്ക്കുള്ള ക്യാമ്പ്. ഫെബ്രുവരി 25 മുതല്‍ 28വരെ പെരിനാട്, പനയം, കിളികൊല്ലൂര്‍, മങ്ങാട് വില്ലേജുകളിലെ റേഷന്‍ കടകളിലെ കാര്‍ഡുടമകളുടെ ഫോട്ടോയെടുക്കല്‍ ക്യാമ്പ് നടക്കും. കൊല്ലം ടൗണ്‍, കടപ്പാക്കട, ഉളിയക്കോവില്‍, ആശ്രാമം തുടങ്ങിയ കേന്ദ്രങ്ങളില്‍ ഫോട്ടോയെടുപ്പ് കേന്ദ്രങ്ങള്‍ മാര്‍ച്ച് ഒന്നുമുതല്‍ നാലുവരെയായിരിക്കും.
നിശ്ചിതതീയതിയില്‍ രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം അഞ്ചുവരെയാണ് ഫോട്ടോയെടുക്കുതിനുള്ള അവസരം. റേഷന്‍ കാര്‍ഡില്‍ പേരുള്ള കുടുംബത്തിലെ മുതിര്‍ന്ന വനിത തിരിച്ചറിയല്‍രേഖയും പൂരിപ്പിച്ച അപേക്ഷയുമായി ഫോട്ടോയെടുക്കാന്‍ എത്തണം. ക്യാമ്പുകള്‍ സംബന്ധിച്ച വിശദവിവരം അതത് റേഷന്‍കടകളിലും പൊതുസ്ഥലങ്ങളിലും പ്രാദേശികമായും പ്രദര്‍ശിപ്പിക്കും. ഓരോ ആഴ്ചയിലേയും ക്യാമ്പുകളുടെ വിവരം മാധ്യമങ്ങളിലൂടെ അറിയിക്കുമെന്നും ടിഎസ്ഒ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: