സിഡ്നി: ഇരുപത് വര്‍ഷം നീണ്ട ക്രിക്കറ്റ് കരിയറില്‍ നിന്ന് ഓസ്ട്രേലിയന്‍ പേസ് ബൗളര്‍ ബ്രെറ്റ് ലീ (38) വിരമിക്കുന്നു. എല്ലാ തരത്തിലുള്ള ക്രിക്കറ്റില്‍ നിന്നും താന്‍ വിരമിക്കുകയാണെന്ന് വ്യാഴാഴ്ചയാണ് ബ്രെറ്റ് ലീ പ്രഖ്യാപിച്ചത്.
സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ലീ തന്റെ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ഓസ്ട്രേലിയയ്ക്കു വേണ്ടി 76 ടെസ്റ്റുകളില്‍ നിന്ന് 310 വിക്കറ്റുകള്‍ ലീ നേടിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വേഗമേറിയ ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളായി പരിഗണിക്കപ്പെടുന്ന അദ്ദേഹം മികച്ച ഒരു ഫീല്‍ഡറും ഭേദപ്പെട്ട ഒരു പിന്‍നിര ബാറ്റ്സ്മാനുമാണ്. ബിംഗാ എന്ന ചെല്ലപ്പേരില്‍ അറിയപ്പെടുന്ന ബ്രെറ്റ് ലീ 1999 ഡിസംബറില്‍ ഇന്ത്യക്കെതിരെയാണ് ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്.
2012 ജൂലായ് മുതല്‍ രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് ലീ വിട്ടുനില്‍ക്കുകയാണ്. എന്നാല്‍ ട്വന്റി20, ഓസ്ട്രേലിയന്‍ ആഭ്യന്തര മത്സരങ്ങളിലും ലീ കളിച്ചുവരികയായിരുന്നു. ഐ.പി.എല്‍ ടീമായ കൊല്‍ക്കൊത്ത നൈറ്റ് റൈഡേഴ്സ്, ഓസ്ട്രേലിയന്‍ ട്വന്റി20 ക്ലബായ സിഡ്നി സിക്സേഴ്സ് എന്നിവയുടെ കളിക്കാരനുമായിരുന്നു ലീ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: