കശ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍

Thursday 15 January 2015 1:03 pm IST

ഷോപ്പിയാന്‍: ജമ്മു കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലുള്ള വനപ്രദേശമായ ഖാരോട്ടില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. വ്യാഴാഴ്ച പുലര്‍ച്ചെ ഭീകരര്‍ക്കായി സൈന്യം തിരച്ചില്‍ നടത്തുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. വനത്തിനുള്ളിലുള്ള കുടിലുകളില്‍ മൂന്ന് കൊടും ഭീകരര്‍ ഒളിച്ചിരുപ്പുണ്ടെന്നാണ് സൂചന. ഭീകര സംഘടനയായ ലഷ്‌കര്‍ ഇ തൊയ്ബയില്‍ പെട്ടവരാണ് ഇവരെന്ന് കരുതുന്നു. സുരക്ഷാ സേനയും ജമ്മു കാശ്മീര്‍ പോലീസും സിആര്‍പിഎഫും സംയുക്തമായാണ് ഭീകരരുമായി ഏറ്റുമുട്ടുന്നത്. കഴിഞ്ഞ 48 മണിക്കൂറില്‍ നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. ബുധനാഴ്ച സോപ്പൂരില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു ലഷ്കര്‍ ഇ തൊയിബ ഭീകരനെ സുരക്ഷാ സേന വധിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.