മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ ജേഴ്സി പുറത്തിറക്കി. മെല്‍ബണില്‍ നടന്ന ചടങ്ങില്‍ ബിസിസിഐ ആണ്് ജേഴ്സി പുറത്തിറക്കിയത്. നാളെ ഓസ്ട്രേലിയയില്‍ ആരംഭിക്കുന്ന ത്രിരാഷ്ട്ര പരമ്പര മുതല്‍ ഇന്ത്യ ടീം പുതിയ ജേഴ്സി ധരിച്ചായിരിക്കും മത്സരത്തിനിറങ്ങുന്നത്.
നൈക്കിയാണ് ഇന്ത്യയുടെ പുതിയപുതിയ ജേഴ്സിയുടെ നിര്‍മ്മാതാക്കള്‍. ഏറ്റവും പുതിയ സാങ്കേതിക വിദ്യയിലാണ് ഈ ലൈറ്റ്വെയ്റ്റ് ജേഴ്സിയുടെ നിര്‍മിതി. പോളിസ്റ്ററാണ് ജേഴ്സിയ്ക്കായി ഉപയോഗിച്ചിരിക്കുന്നത്.
കളിക്കാരുടെ ശരീരതാപനിലയും ശ്വസനവുമെല്ലാം കൃത്യമായി നിലനിര്‍ത്താനാവുന്ന രീതിയിലാണ് ജേഴ്സി നിര്‍മിച്ചിരിക്കുന്നത്. കളിക്കാര്‍ക്ക് ഏറ്റവും അനുയോജ്യമായ രീതിയില്‍ നിര്‍മിച്ചിരിക്കുന്നത് കളിക്കാര്‍ക്ക് കളിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സഹായകമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: