മോദിക്കെതിരായ ഹര്‍ജി അമേരിക്കന്‍ ഫെഡറല്‍ കോടതി തള്ളി

Thursday 15 January 2015 6:57 pm IST

ന്യൂയോര്‍ക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ഹര്‍ജി അമേരിക്കന്‍ കോടതി തള്ളി. 2002 ലെ ഗുജറാത്ത് കലാപത്തിന്റെ മറവിലാണ് യുഎസിലെ മനുഷ്യാവകാശ സംഘടനയായ അമേരിക്കന്‍ ജസ്റ്റിസ് സെന്റര്‍ മോദിക്കെതിരെ ഹര്‍ജിയമായി രംഗത്തെത്തിയത്. മോദിയുടെ അമേരിക്കന്‍ സന്ദര്‍ശന വേളയിലാണ് ഇ വര്‍ ഹര്‍ജിയുമായി രംഗത്തെത്തിയിരുന്നത്. യുഎസ് ഫെഡറല്‍ കോടതിയാണ് ഹ ര്‍ജി തള്ളിയത്. ഒരു രാഷ്ട്രത്തിന്റെ തലവന്‍ എന്ന നിലയ്ക്ക് വേണ്ട നിയമപരിരക്ഷ മുന്‍നിര്‍ത്തിയാണ് കേസ് പിന്‍വലിക്കുന്നതെന്ന് ജഡ്ജി അനാലിസ ടോറസ് പറഞ്ഞു. ഹര്‍ജി തള്ളിയത് അമേരിക്കന്‍ ജസ്റ്റിസ് സെന്ററിന് കടുത്ത തിരിച്ചടിയായി. റിപ്പബ്‌ളിക്ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ എത്തുന്ന സാഹചര്യത്തില്‍ ഈ ഉത്തരവ് സന്ദര്‍ശനം കൂടുതല്‍ ഊഷ്മളമാകാന്‍ സഹായിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.