സിപിഎം അക്രമം: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഗുരുതരാവസ്ഥയില്‍

Friday 16 January 2015 12:48 am IST

മാലൂര്‍: സിപിഎം അക്രമത്തില്‍ ആര്‍എസ്എസ് ശാഖാ മുഖ്യശിക്ഷക് ഗുരുതരാവസ്ഥയില്‍. ആര്‍എസ്എസ് മരുവഞ്ചേരി ശാഖാ മുഖ്യശിക്ഷക് കെ.പി.രാജേഷാണ്(29) സിപിഎം അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്നത്.

ഇന്നലെ രാവിലെ ബൈക്കില്‍ ജോലിസ്ഥലത്തേക്ക് പോകുമ്പോള്‍ പൂവ്വംപൊയിലിനടുത്ത് പറമ്പല്‍ എന്ന സ്ഥലത്തുവെച്ച് 12 അംഗ സിപിഎം ക്രിമിനല്‍ സംഘം ബൈക്ക് തടഞ്ഞ് രാജേഷിനെ അക്രമിക്കുകയായിരുന്നു. കമ്പിപ്പാര, ഇടിക്കട്ട, കരിങ്കല്‍ ചീളുകള്‍ തുടങ്ങിയവ കൊണ്ടുള്ള അക്രമത്തില്‍ രാജേഷിന്റെ ഇടത് കയ്യും കാലും തകര്‍ന്നു. തലക്കും സാരമായി പരിക്കേറ്റു.

കഴിഞ്ഞ ഡിസംബര്‍ 6 ന് രാത്രി രാജേഷിന്റെ വിവാഹദിവസം ഒരുസംഘം സിപിമ്മുകാര്‍ ഇദ്ദേഹത്തിന്റെ വീട് അക്രമിച്ചിരുന്നു. സംഭവത്തില്‍ മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മാലൂര്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നൂറുകണക്കിന് യുവാക്കള്‍ അടുത്തകാലത്തായി സിപിഎമ്മില്‍ നിന്നും രാജിവെച്ച് സംഘപരിവാര്‍ പ്രസ്ഥാനങ്ങളില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ വിറളിപൂണ്ടാണ് സിപിഎം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ അക്രമം അഴിച്ചുവിടുന്നത്.

ശക്തമായ നടപടിയെടുക്കേണ്ട പോലീസ് ആകട്ടെ സിപിഎമ്മിന് ഒത്താശ ചെയ്യുന്ന നടപടിയാണ് ഈ മേഖലയില്‍ സ്വീകരിക്കുന്നത്. അക്രമത്തില്‍ പരിക്കേല്‍ക്കുന്ന ആളുകളുടെ പേരില്‍ ജാമ്യമില്ലാത്ത വകുപ്പുകള്‍ പ്രകാരം കേസെടുക്കുന്ന മാലൂര്‍ പോലീസ് അക്രമികള്‍ക്ക് നിസ്സാര വകുപ്പുകള്‍ ചുമത്തി സ്റ്റേഷനില്‍ നിന്നും ജാമ്യം ലഭിക്കുന്ന രീതിയാണ് കൈക്കൊള്ളുന്നത്. സിപിഎം ക്രിമിനലുകളായ ഗോകുലന്‍, കല്ലന്‍ ഭാസ്‌കരന്‍, ബി.നകുലന്‍, എല്‍.സി.പ്രമോദ് എന്നിവരുടെ നേതൃത്വത്തിലുള്ള 12 അംഗ സംഘമാണ് രാജേഷിനെ അക്രമിച്ചത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.