വിശ്വാസത്തെ ഹനിക്കുന്നതിന് പരിധിയുണ്ട്: മാര്‍പാപ്പ

Friday 16 January 2015 10:59 am IST

മനില: പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച ഫ്രഞ്ച് വാരിക ഷാര്‍ളി എബ്ദോയ്‌ക്കെതിരെ ഫ്രാന്‍സിസ് മാര്‍പാപ്പ. ശ്രീലങ്കന്‍ സന്ദര്‍ശനത്തിന് ശേഷം ഫിലിപ്പീന്‍സിലേക്കുള്ള യാത്രമധ്യേ വിമാനത്തില്‍ മാധ്യമപ്രവര്‍ത്തരോടായാണ് ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ നിലപാട് വ്യക്തമാക്കിയത്. മറ്റൊരാളുടെ വിശ്വാസത്തെ ഹനിക്കുന്ന രീതിയിലുള്ള ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് പരിധിയുണ്ടെന്ന് മാര്‍പാപ്പ പറഞ്ഞു. ദൈവത്തിന്റെ പേരില്‍ നടത്തുന്ന കൊലപാതകങ്ങള്‍ പോലെ വിശ്വാസത്തിനെതിരെയുള്ള നീക്കങ്ങളും എതിര്‍ക്കപ്പെടണമെന്നും മാര്‍പ്പാപ്പ വ്യക്തമാക്കി.   അഭിപ്രായ സ്വാതന്ത്ര്യം മറ്റുള്ളവരുടെ വിശ്വാസത്തെ അധിക്ഷേപിക്കുന്ന തരത്തിലാകരുതെന്ന് മാര്‍പാപ്പ പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യത്തിന് പരിധിയുണ്ട്. മതങ്ങളെ ബഹുമാനിക്കണം. മതവികാരം വ്രണപ്പെടുത്തരുത്. വിമാനയാത്രയില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഡോക്ടര്‍ ആല്‍ബര്‍ട്ടോ ഗസ്പാരിയെ ഉദാഹരിച്ചാണ് മാര്‍പാപ്പ അഭിപ്രായസ്വാതന്ത്ര്യത്തെകുറിച്ച് വ്യക്തമാക്കിയത്. നല്ല സുഹൃത്താണ് ഗസ്പാരിയെങ്കിലും തന്റെ അമ്മയെ അധിക്ഷേപിച്ചാല്‍ ഉറപ്പായും അദ്ദേഹത്തിന് തന്റെ കയ്യില്‍ നിന്ന് ഇടി ഉറപ്പാണെന്നും മാര്‍പാപ്പ വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.