ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്

Friday 16 January 2015 6:18 pm IST

ചെങ്ങന്നൂര്‍: ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ചെങ്ങന്നൂര്‍ വാഴാര്‍ മംഗലം പുത്തനുഴത്തില്‍ വീട്ടില്‍ അനു (34), പേരിശേരി കൊലപ്പറമ്പില്‍ പ്രശാന്ത് (30), ഇടനാട് പുറത്തോത്ത് അജിത് രാജ് (22) എന്നിവര്‍ക്കാണ് പരിക്കേറ്റത്.കഴിഞ്ഞദിവസം വൈകിട്ട് ആല്‍ത്തറ ജങ്ഷ ന് സമീപം എംകെ റോഡില്‍ നിന്നും എംസി റോഡിലേക്ക് കടന്നുചെല്ലുന്ന റോഡായ നോതാജി റോഡിലായിരുന്നു അപകടം. അനുവും, പ്രശാന്തും സഞ്ചരിച്ചിരുന്ന ബൈക്കില്‍ എതിര്‍ദിശയില്‍ നിന്നും എത്തിയ അജിത്ത് രാജിന്റെ ബൈക്ക് ഇടിക്കുകയായിരുന്നു. പരിക്കേറ്റ മൂവരെയും ചെങ്ങന്നൂര്‍ ഗവ. താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും, അനുവിന്റെയും, പ്രശാന്തിന്റെയും പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് ഇരുവരെയും വണ്ടാനം മെഡിക്കള്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.