ദുരിതാശ്വാസ നിധിയിലേക്ക് സൈനികര്‍ 100 കോടി നല്‍കി

Friday 16 January 2015 7:31 pm IST

ന്യൂദല്‍ഹി: പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്ത്യന്‍ സേന 100 കോടി സംഭാവന ചെയ്തു. സൈനികര്‍ ഒരു ദിവസത്തെ ശമ്പളമാണ് ദുരിതാശ്വാസ ഫണ്ടിലേക്ക് നീക്കിവെച്ചത്. 67-ാ മത് സൈനികദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ ആര്‍മി ചീഫ് ദല്‍ബീര്‍ സിംഗ് തുക പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ചെക്ക് കൈമാറി. 'ഇന്ത്യന്‍ ആര്‍മി ദ പ്രൈഡ് ഓഫ് ദി നേഷന്‍' എന്ന ഹ്രസ്വചിത്രവും ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ദിനംതോറും ഉണ്ടാകുന്ന പ്രശ്‌നങ്ങളുടെ പരിഹാരത്തിനായി സൈനികരെ പ്രോത്സാഹിപ്പിക്കുകയും പുരോഗതിക്കായി പ്രേരിപ്പിക്കുകയും ചെയ്യുന്നതിന് സൈനിക മേധാവിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു. മോദി സ്വന്തം കയ്യൊപ്പ് ചാര്‍ത്തിയ സര്‍ട്ടിഫിക്കറ്റുകളും ക്യാഷ് അവാര്‍ഡുകളും എട്ട് സൈനികര്‍ക്ക് ചടങ്ങില്‍ നല്‍കി. സര്‍ക്കാരിന്റെ 'മെയ്ക് ഇന്‍ ഇന്ത്യ' പദ്ധതിക്ക് ഇത്തരത്തിലുള്ള പദ്ധതികള്‍ പ്രചോദനമാകുമെന്നും മോദി പറഞ്ഞു. 'വീര്‍ നാരി' അവാര്‍ഡ് ജേതാക്കളുമായി മോദി സംവാദം നടത്തുകയും ചെയ്തു. 'നാരി ശക്തി' പരേഡിന് ഒരു സൈനിക വനിതാ ഓഫീസര്‍ ഭാഗമാകുന്നത് സേനയുടെ ചരിത്രത്തില്‍ ഇതാദ്യമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.