പെട്രോള്‍ ഡീസല്‍ വില വീണ്ടും കുറച്ചു

Friday 16 January 2015 8:26 pm IST

ന്യൂദല്‍ഹി:പെട്രോള്‍ ഡീസല്‍ വില വീണ്ടും കുറച്ചു. ലിറ്ററിന് 2 രൂപ 42 പൈസയാണ് കുറച്ചത്. രാജ്യാന്തരവിപണിയില്‍ ക്രൂഡോയില്‍ വില വീണ്ടും ഇടിഞ്ഞതിനെ തുടര്‍ന്നാണ് തീരുമാനം. ബാരലിന് 45 ഡോളറാണ് രാജ്യാന്തര വിപണിയില്‍ ക്രൂഡോയിലിന്റെ വില. വില ആറ് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ്. പുതുക്കിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.