കൊച്ചി: കോഴക്കേസില്‍ വിചാരണക്കോടതിയുടെ പരാമര്‍ശങ്ങളില്‍ സന്തോഷമുണ്ടെന്ന് ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത്. ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താനാകുമെന്നാണ് പ്രതീക്ഷ. തനിക്ക് വാതുവയ്പ്പുകാരുമായി ബന്ധമില്ല എന്ന കാര്യം ആദ്യം മുതല്‍ പറയുന്നതാണ്.
വീണ്ടും കളിക്കാനുള്ള അവസരങ്ങള്‍ക്കായി കാത്തിക്കുകയാണ് എന്നും ശ്രീശാന്ത് പറഞ്ഞു. ഇക്കാലയളവില്‍ സുഹൃത്തുക്കളെയും ശത്രുക്കളെയും മനസിലാക്കാനായി. ജീവിതം തിരിച്ചു കിട്ടിക്കൊണ്ടിരിക്കുന്നു. കോടതിയുടെ അന്തിമ വിധിക്ക് കാത്തിരിക്കുമെന്നും ശ്രീശാന്ത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: