മഹിളാ ഐക്യവേദി സംസ്ഥാന നേതൃശില്‍പശാല ശനിയാഴ്ച

Friday 16 January 2015 9:13 pm IST

അമ്പലപ്പുഴ: മഹിളാ ഐക്യവേദി സംസ്ഥാന നേതൃശില്‍പശാല ശനി, ഞായര്‍ ദിവസങ്ങളില്‍ അമ്പലപ്പുഴ കുഞ്ചന്‍നമ്പ്യാര്‍ സ്മാരക സ്മൃതി മണ്ഡപത്തില്‍ നടക്കും. ശില്‍പശാല ശനിയാഴ്ച രാവിലെ ഒമ്പതിന് ബ്രഹ്മകുമാരി ദിഷ ഉദ്ഘാടനം ചെയ്യും. ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ മുഖ്യപ്രഭാഷണം നടത്തും. സീമാ ജാഗരണ്‍ മഞ്ച് ദേശീയ സംയോജകന്‍ എ. ഗോപാലകൃഷ്ണന്‍, ഹിന്ദു ഐക്യവേദി സംസ്ഥാന സഹസംഘടനാ കാര്യദര്‍ശി എം. രാധാകൃഷ്ണന്‍, കേരള മദ്യവിരുദ്ധ സമിതി മഹിളാ വിഭാഗം സംസ്ഥാന പ്രസിഡന്റ് അഡ്വ. സുജാതാ വര്‍മ്മ, ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സമിതി അംഗം അഡ്വ. അഞ്ജനാ ദേവി, അഡ്വ. വി.എസ്. രാജന്‍ തുടങ്ങിയവര്‍ വിവിധ വിഷയങ്ങളെ അധികരിച്ച് ക്ലാസുകളെടുക്കും. ജനുവരി 18ന് ഉച്ചയ്ക്ക് സമാപന സമ്മേളനത്തില്‍ ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ മുഖ്യപ്രഭാഷണം നടത്തും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.