ബിജെപിയുടെ പോസ്റ്ററുകള്‍ വ്യാപകമായി നശിപ്പിച്ചു

Friday 16 January 2015 9:22 pm IST

മണ്ണഞ്ചേരി: അണികളുടെ ചോര്‍ച്ച തടയാനും ബിജെപിയിലേക്കുള്ള ഒഴുക്ക് നിയന്ത്രിക്കാനും പോസ്റ്ററുകള്‍ കീറി പുതിയ തന്ത്രം. ബിജെപിയില്‍ ചേരാന്‍ താത്പര്യമുള്ളവരെ ക്ഷണിച്ചുകൊണ്ട് വ്യാപകമായി പോസ്റ്റര്‍ പതിച്ചിരുന്നു. ഇതില്‍ പ്രകോപിതരായ സിപിഎം-കോണ്‍ഗ്രസ് അനുകൂലികളാകാം പോസ്റ്റര്‍ കീറിയതിനു പിന്നിലെന്നു കരുതുന്നു. ശക്തമായ ബിജെപി, ശക്തമായ ഭാരതം. ബിജെപിയില്‍ അംഗമാകാന്‍ വിളിക്കൂ. 18002662020 എന്ന നമ്പറാണ് പോസ്റ്ററില്‍. നമ്പര്‍ രേഖപ്പെടുത്തിയ ഭാഗമാണ് എല്ലാ പോസ്റ്ററുകളില്‍ നിന്നും നീക്കം ചെയ്തിരിക്കുന്നത്. നമ്പര്‍ ഉണ്ടെങ്കിലേ വിളിക്കാന്‍ പറ്റൂ. ഗുരുപുരം, ആര്യാട് പ്രദേശങ്ങളിലാണ് ഇപ്രകാരം പോസ്റ്ററുകള്‍ വ്യാപകമായി കീറിയിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.