കലോത്സവം വളരെ ലളിതമാക്കണം. അപ്പീലുകളും കോടതികളിലുമൊക്കെയായി ഇന്നത് സങ്കീര്‍ണ്ണമായിരിക്കുന്നു. ഗ്രേസ്മാര്‍ക്കും പണക്കൊഴുപ്പും നിറഞ്ഞ മേളകള്‍ എന്ന രീതി മാറണം. വിധിനിര്‍ണ്ണയത്തിന് സ്ഥിരം ആളുകള്‍ എന്നതായിരുന്നു രീതി. അഴിമതി നടക്കുന്നതിനിലാണ് അപ്പീല്വേണ്ടിവരുന്നത്. ഈ അവസ്ഥമാറണം.
മലയാളിയുടെ ദൃശ്യശീലത്തിന് സംഭാവന ചെയ്യുന്നതായിരിക്കണം കലോത്സവം. കലാപരമായ മികവിന് പ്രാധാന്യം നല്‍കണം. മലയാളിയുടെ നന്മയെ നിലനിര്‍ത്തുന്ന തരത്തില്‍ ഉദാത്തമായിരിക്കണം അതിന്റെ നടത്തിപ്പ്. ഒളിമ്പിക്സില്‍ ഒലീവിലയാണ് ഹൃദ്യമായ പുരസ്കാരം. സ്വര്ണ്ണമെഡലിനേക്കാള് ചാരുതയുണ്ടതിന്. പ്രതിഭകളെ കണ്ടെത്തുന്നതിന് ഗ്രേസ് മാര്‍ക്ക് നല്‍കേണ്ടതില്ല. കലാമികവിന് പ്രാധാന്യം നല്‍കണം. വൈവിധ്യബോധവല്ക്കണത്തിലൂടെ ഒറ്റ വലിയ മേള എന്ന രീതിയില്‍ നിന്ന് മാറണം. വികേന്ദ്രീകരണത്തിലൂടെ ഈ ഉല്‍സവത്തെ കലയുടെ യഥാര്‍ത്ഥ ആവിഷ്ക്കാരമാക്കി മാറ്റണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: