വാറ്റ് ഉന്നതാധികാര സമിതി ചെയര്‍മാനാക്കണമെന്ന് കെ.എം മാണി

Wednesday 29 June 2011 12:36 pm IST

തിരുവനന്തപുരം : വാറ്റ്‌ ഉന്നതാധികാര സമിതി ചെയര്‍മാന്‍ ആക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി കെ.എം.മാണി കേന്ദ്ര ധനമന്ത്രി പ്രണബ്‌ മുഖര്‍ജിക്ക്‌ കത്തെഴുതി. പത്ത് പേജ്‌ വരുന്ന ബയോഡാറ്റയും കത്തിനോടൊപ്പം ചേര്‍ത്തിട്ടുണ്ട്‌. 40 വര്‍ഷം നിയമസഭാംഗം, എട്ടു തവണ ബജറ്റ് അവതരിപ്പിച്ചു, പ്ലാനിങ് ബോര്‍ഡ് അംഗം തുടങ്ങിയ കാര്യങ്ങള്‍ ബയോഡാറ്റയില്‍ കെ.എം മാണി സൂചിപ്പിച്ചിട്ടുണ്ട്. മകന്‍ ജോസ് കെ. മാണി ലോക്‍സഭാംഗമാണെന്നും ചൂണ്ടിക്കാട്ടുന്നു. ബംഗാള്‍ മുന്‍ ധനമന്ത്രി അസിംദാസ് ഗുപ്തയായിരുന്നു ചെയര്‍മാന്‍. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ അസിംദാസ് ഗുപ്ത പരാജയപ്പെട്ടതിനെത്തുടര്‍ന്നാണു കേന്ദ്ര സര്‍ക്കാര്‍ പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കുന്നത്. ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍കുമാര്‍ മൂഡിയുടെ പേര്‍ പരിഗണനയിലുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹം പിന്മാറി. മാണിക്കു പുറമെ ബംഗാള്‍ ധനമന്ത്രി അമിത് മിശ്രയുടെ പേരും പരിഗണനയിലുണ്ട്. സംസ്ഥന ധനമന്ത്രിമാരുടെ സമിതിയാണു വാറ്റ് ഉന്നതാധികാര സമിതി. വാറ്റ് നടപ്പാക്കുന്നതിനൊപ്പം ചരക്കു സേവന നികുതി ഏകീകരിക്കുന്ന ഘട്ടത്തിലേക്ക് ഇപ്പോള്‍ സമിതി കടന്നിട്ടുണ്ട്. ജൂണ്‍ 18 ചേരുന്ന സംസ്ഥാന ധനകാര്യമന്ത്രിമാരുടെ യോഗത്തില്‍ ചെയര്‍മാനെ തെരഞ്ഞെടുക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.