പെട്രോള്‍, ഡീസല്‍ വില വെട്ടിക്കുറച്ചു

Friday 16 January 2015 10:56 pm IST

ന്യൂദല്‍ഹി: പെട്രോളിന്റെയും ഡീസലിന്റെയും വില വെട്ടിക്കുറച്ചു. പെട്രോള്‍ വില 2.42 രൂപയും ഡീസല്‍ വില 2.25 രൂപയുമാണ് കുറച്ചത്. യഥാര്‍ഥത്തില്‍ പെട്രോളിന് 4.42 രൂപയും ഡീസലിന് 4.25 രൂപയുമാണ് കുറച്ചത്. എന്നാല്‍ ഇവയുടെ വില കുറയ്ക്കും മുന്‍പ് എക്‌സൈസ് തീരുവ രണ്ടു രൂപ വീതം കൂട്ടിയതിനാലാണ് വിലയഥാക്രമം 2.42 രൂപയും 2.25 രൂപയുമായത്. ആഗസ്തിനുശേഷം ഇത് ഒന്‍പതാം തവണയാണ് പെട്രോള്‍ വില കുറയ്ക്കുന്നത്. ഒക്‌ടോബറിനു ശേഷം ഡീസല്‍ വില അഞ്ചാം തവണയും. ഇതിനകം പെട്രോളിന് പന്ത്രണ്ട് രൂപയോളവും ഡീസലിന് എട്ടു രൂപയോളവുമാണ് കുറച്ചത്. പുതുക്കിയ വില നിലവില്‍ വന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.