കൊച്ചി: എയര്‍ കേരള വിമാനക്കമ്പനി രൂപീകരിക്കുന്നതിനു മുന്നോടിയായി ചെറിയ വിമാനം ഉപയോഗിച്ച് കേരളത്തിലെ വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് ആഭ്യന്തര വിമാനസര്‍വ്വീസ് തുടങ്ങുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. ആഗോള പ്രവാസി കേരളീയ സംഗമത്തോടനുബന്ധിച്ച് നടന്ന മുഖാമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
എയര്‍ കേരള ആരംഭിക്കണമെങ്കില്‍ അഞ്ചുവര്‍ഷമെങ്കിലും ആഭ്യന്തര വിമാനസര്‍വ്വീസ് നടത്തിയിരിക്കണമെന്ന് നിബന്ധനയുണ്ട്. ഇത് ഒഴിവാക്കണമെന്ന കേരളത്തിന്റെ അഭ്യര്‍ഥന അംഗീകരിക്കപ്പെട്ടിട്ടില്ല. ഈ സാഹചര്യത്തില്‍ കമ്പനി തുടങ്ങുന്നതിനുള്ള അനുഭവപരിചയം നേടുന്നതിനായാണ് ആഭ്യന്തര സര്‍വ്വീസ് ആരംഭിക്കാന്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രവാസികള്‍ അനുഭവിക്കുന്ന യാത്രാ പ്രശ്നങ്ങള്‍ പ്രതിനിധികളിലൊരാള്‍ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: