കളിക്കളത്തില്‍ നിന്ന്

Saturday 17 January 2015 1:08 pm IST

കറുത്തപുക തുപ്പിതുപ്പിക്കൊണ്ട് ചുഴിഞ്ഞുപാഞ്ഞെത്തുന്ന സ്മൃതികളുടെ പ്രവാഹത്തിലേക്ക് എടുത്തുചാടി ഒന്നുമല്ലാതാവാന്‍ എനിക്കാവില്ല; നേരിന്റെ പശിമയൂറിയ നട്ടെല്ല് എന്നെ താങ്ങിനിര്‍ത്തുന്നതുകൊണ്ട് പരുങ്ങിപ്പരുങ്ങി നിന്ന വിപദിധൈര്യം വിഭാതത്തില്‍ എന്നെത്തിരഞ്ഞെത്തുമെന്ന് എനിക്കറിയാം കറുപ്പും വെളുപ്പും കള്ളികള്‍ വരച്ചുകാട്ടി എന്നെ നൃത്തം ചവിട്ടാന്‍വിട്ട എന്റെ രാജാവ്- എന്റെ പ്രിയപ്പെട്ട താരകം വരുതിക്കു പുറത്തുനിന്ന് എന്റെ കളി കണ്ടുകണ്ട് എന്നെ തുറിച്ചുനോക്കുകമാത്രമായിരുന്നു- അനുകമ്പയൂറിയ ശിരസ്സുകൊണ്ട്, പതുക്കെപ്പതുക്കെ... ഇല്ല, കളിക്കളം വിട്ടേച്ചു പോകാന്‍ സമയമായില്ല

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.