പൈലറ്റ് വിമാന എന്‍ജിനീയറെ കൈയ്യേറ്റം ചെയ്തു

Saturday 17 January 2015 3:42 pm IST

ചെന്നൈ: എയര്‍ ഇന്ത്യ വിമാനത്തിന്റെ കോക്ക്പീറ്റിനുള്ളില്‍ വച്ച് പൈലറ്റ് വിമാന എന്‍ജിനീയറെ മര്‍ദ്ദിച്ചു. ചെന്നൈപാരീസ് ഫ്‌ലൈറ്റ് എ.ഐ 143ല്‍ ഇന്ന് രാവിലെയാണ് സംഭവം. കണ്ണന്‍ എന്ന ഗ്രൗണ്ട് എഞ്ചിനീയറെയാണ് മണിക്ക്‌ലാല്‍ എന്ന പൈലറ്റ് മര്‍ദ്ദിച്ചത്. രാവിലെ 8.45 ന് പോകേണ്ട വിമാനത്തില്‍ 122 യാത്രക്കാരും കയറിയ ശേഷം എഞ്ചിനീയറുമായി വാക് തര്‍ക്കത്തിലേര്‍പ്പെട്ട പൈലറ്റ് തര്‍ക്കത്തിനിടെ എഞ്ചിനീയറുടെ താടിക്ക് ഇടിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് രണ്ടു മണിക്കൂര്‍ വൈകിയാണ് വിമാനം പുറപ്പെട്ടത്. പരിക്കേറ്റ കണ്ണനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് ശേഷം കോക്പിറ്റ് പൂട്ടി അകത്തിരുന്ന പൈലറ്റ് രണ്ടര മണിക്കൂറിന് ശേഷം 11.45 നാണ് വിമാനം പറത്താന്‍ തയ്യാറായത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.