ഗുഡ്‌സ് ട്രെയിന്‍ പാളംതെറ്റി വന്‍ ദുരന്തം ഒഴിവായി

Saturday 17 January 2015 4:57 pm IST

തൃശ്ശൂര്‍: വള്ളത്തോള്‍ നഗര്‍ റെയില്‍വെ സ്‌റ്റേഷന് സമീപം ഗുഡ്‌സ് ട്രെയിന്‍ പാളംതെറ്റി. എറണാകുളത്തുനിന്ന് തമിഴ്‌നാട്ടിലെ ഇരിങ്കൂറിലേക്ക് പോയ തീവണ്ടിയാണ് ശനിയാഴ്ച ഉച്ചയോടെ പാളം തെറ്റിയത്. ഇത് തുടര്‍ന്ന് തൃശ്ശൂര്‍ വഴിയുള്ള ട്രെയിന്‍ ഗതാഗതം ഭാഗികമായി തടസപ്പെട്ടിട്ടുണ്ട്. ജയന്തി ജനത എക്‌സ്പ്രസ്, കേരള എക്‌സ്പ്രസ്, എറണാകുളം പാലക്കാട് മെമു എന്നിവ അടക്കമുള്ള തീവണ്ടികള്‍ വൈകി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.