ഇന്ത്യക്കെതിരെ പ്രവര്‍ത്തിക്കാന്‍ രാജപാക്‌സെ ശ്രമിച്ചിരുന്നതായി വെളിപ്പെടുത്തല്‍

Saturday 17 January 2015 5:11 pm IST

കൊളംബോ: ചൈനയെ കൂട്ടുപിടിച്ച് ഇന്ത്യക്കെതിരെ പ്രവര്‍ത്തിക്കാന്‍ മഹീന്ദ രാജപാക്‌സെ ശ്രമിച്ചുവെന്ന് ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ. ശ്രീലങ്കയില്‍ നിര്‍മാണം പുരോഗമിക്കുന്ന ചൈനീസ് പദ്ധതികള്‍ റദ്ദാക്കുമെന്നും കരാറുകള്‍ പരിശോധിക്കുമെന്നും അഴിമതികള്‍ നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊളംബോയില്‍ ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ശ്രീലങ്കയിലെ തമിഴ് ഭൂരിപക്ഷ മേഖലകള്‍ക്ക് സമ്പൂര്‍ണ സ്വയംഭരണാവകാശം നല്‍കുന്ന കാര്യം തത്വത്തില്‍ അംഗീകരിച്ച് കഴിഞ്ഞു. യുദ്ധക്കുറ്റങ്ങളെക്കുറിച്ചുള്ള അന്വേഷണത്തില്‍ ഐക്യരാഷ്ട്രസഭയുമായി സഹകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൈത്രിപാല സിരിസേന പ്രസിഡന്റ് പദവിയിലെത്തിയതിനെത്തുടര്‍ന്നാണ് റെനില്‍ വിക്രമസിംഗെ പ്രധാനമന്ത്രിയായി ചുമതലയേറ്റത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.