സ്കൂള്‍ കലോത്സവങ്ങള്‍ കലാരൂപങ്ങളെ ജനകീയമാക്കുന്നതിന് സഹായിച്ചെന്ന് പറയുന്ന കലാകാരിയാണ് മാര്‍ഗി ഉഷ. പാരമ്പര്യ കലാരൂപങ്ങളുടെ തനിമ നഷ്ടപ്പെടാതെ അവതരിപ്പിക്കാന്‍ ശ്രദ്ധിക്കണം. ഏത് കലാരൂപമായാലും അത് അഭ്യസിപ്പിക്കുന്നവര്‍ ആരായാലും ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. പാരമ്പര്യ തനിമ നഷ്ടപ്പെട്ടാല്‍ അത് ആ കലാരൂപത്തിന്റെ മൂല്യച്യുതിക്ക് തന്നെ കാരണമാവും അത്തരത്തിലാവരുത്.
കലോത്സവത്തില്‍ അപ്പീല്‍ എടുത്തുകളയണമെന്ന അഭിപ്രായം ഇല്ല. ആവശ്യമുള്ള സമയത്ത് മത്സരാര്‍ത്ഥികള്‍ അപ്പീല്‍ സംവിധാനം ഉപയോഗപ്പെടുത്തണം. നല്ലരീതിയില്‍ ഉപയോഗിക്കണം. എന്നാല്‍ കുഴപ്പവുമില്ല.
കലോത്സവങ്ങള്‍ വിവിധ കലാരൂപങ്ങള്‍ പഠിക്കുന്നതിനും കലാരൂപങ്ങളെ അറിയുന്നതിനും ആളുകള്‍ക്കിടയില്‍ താത്പര്യം വര്‍ദ്ധിപ്പിക്കുന്നതിനും കാരണമായിട്ടുണ്ട്. കുട്ടികള്‍ നങ്ങ്യാര്‍കൂത്ത് പഠിക്കാന്‍ താത്പര്യം പ്രകടിപ്പിക്കുമ്പോള്‍ അതിനെക്കുറിച്ചറിയാന്‍ രക്ഷിതാക്കളിലും താത്പര്യം ഉണ്ട്. കലോത്സവം ഉത്സവമാക്കുമ്പോള്‍ കലകള്‍ക്കും കലാരൂപങ്ങള്‍ക്കും മാറ്റുകുറയരുതെന്ന അഭിപ്രായമാണ് 31 വര്‍ഷമായി നങ്ങ്യാര്‍കൂത്ത് മേഖലയിലുള്ള മാര്‍ഗി ഉഷയ്ക്ക് പറയാനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: