റേഷന്‍കാര്‍ഡ് വിവര ശേഖരണം : കാര്‍ഡുടമകള്‍ക്ക് വേണ്ടി അടിസ്ഥാന സൗകര്യമൊരുക്കണം

Saturday 17 January 2015 11:03 pm IST

കൊച്ചി: റേഷന്‍ കാര്‍ഡ് ഉടമകളുടെ അടിസ്ഥാനവിവരശേഖരത്തിനു മതിയായ സൗകര്യമൊരുക്കണമെന്ന് കര്‍ഷകമോര്‍ച്ച സംസ്ഥാന സെക്രട്ടറി ടി.ബാലചന്ദ്രന്‍ ആവശ്യപ്പെട്ടു. ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 13 വരെ നടക്കുന്ന വിവരശേഖരണത്തിനു എത്തുന്ന റേഷന്‍കാര്‍ഡ് ഉടമകളില്‍ ഏറിയ പങ്കും 55 വയസ്സില്‍ കൂടുതലുള്ള വരും, രോഗികളായവരും ഉള്‍പ്പെടുമെന്നതിനാല്‍ ഓരോ സെന്ററിലും മതിയായ ക്യാമറകളും ചികിത്സ ലഭ്യതയും, കുടിവെള്ള സൗകര്യവും ശൗചാലയ സൗകര്യവും ലഭ്യമാക്കണമെന്ന് അദ്ദേഹം ജില്ലാ സപ്ലൈ ഓഫീസര്‍ക്കുനല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. കാര്‍ഡുടമകള്‍ ഏതു ഇനത്തില്‍പ്പെടുന്നു എതുവിഭാഗത്തില്‍പ്പെടുന്നു എന്നും വ്യക്തമായി മനസ്സിലാക്കി കൊടുക്കുന്നതിനു സംശയനിവാരണ സെല്‍ തുറന്നു പ്രവര്‍ത്തിക്കുന്നത് പരാതി പരിഹരിക്കാന്‍ ഇടയാക്കുമെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. നിവേദക സംഘത്തില്‍ ന്യൂനപക്ഷ മോര്‍ച്ച ജില്ല പ്രസിഡന്റ് ജെയ്‌സണ്‍ ഇളങ്കുളം, ബിജെപി തൃക്കാക്കര നിയോജകമണ്ഡലം സെക്രട്ടറി വെണ്ണല സജീവന്‍ എന്നിവരും ഉണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.