കണയന്നൂര്‍ താലൂക്ക് സപ്ലൈ ഓഫീസ്: റേഷന്‍ കാര്‍ഡ് ഫോട്ടോ ക്യാമ്പ്

Saturday 17 January 2015 11:14 pm IST

കൊച്ചി: കണയന്നൂര്‍ താലൂക്ക് സപ്ലൈ ഓഫീസിന് കീഴില്‍ റേഷന്‍കാര്‍ഡ് പുതുക്കുന്നതിനുള്ള ഫോട്ടോ ക്യാമ്പ് തൃപ്പൂണിത്തുറ നഗരസഭയില്‍ 19ന് തുടങ്ങും. ജനുവരി 19 മുതല്‍ മാര്‍ച്ച് നാലു വരെ വിവിധ കേന്ദ്രങ്ങളിലായാണ് ഫോട്ടോ ക്യാമ്പുകള്‍ നടത്തുന്നത്. മുതിര്‍ന്ന വനിതാ അംഗം പൂരിപ്പിച്ച അപേക്ഷയുമായാണ് ഫോട്ടോ എടുപ്പ് കേന്ദ്രങ്ങളില്‍ ഹാജരാകേണ്ടത്. അപേക്ഷയോടൊപ്പം നിലവിലുള്ള റേഷന്‍കാര്‍ഡ്, മറ്റ് ഏതെങ്കിലും തിരിച്ചറിയല്‍ രേഖ, അപേക്ഷയോടൊപ്പം ഹാജരാക്കുവാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ള അനുബന്ധരേഖകള്‍ എന്നിവ കൊണ്ടുവരണം. വീട്ടിലെ മുതിര്‍ന്ന വനിതയ്ക്ക് ക്യാമ്പില്‍ വരാന്‍ കഴിയാത്ത സാഹചര്യമുണ്ടെങ്കില്‍ മുതിര്‍ന്ന വനിതാ അംഗത്തിന്റെ സമ്മതപത്രത്തിന്റെ അടിസ്ഥാനത്തില്‍ 18 വയസ്സ് പൂര്‍ത്തിയായ വനിതാ അംഗത്തിന്റെ ഫോട്ടോ എടുത്ത് കാര്‍ഡ് അനുവദിക്കും. നിലവിലെ കാര്‍ഡില്‍ മുതിര്‍ന്ന വനിതാ അംഗങ്ങളുടെ പേരില്ലെങ്കില്‍ മുതിര്‍ന്ന പുരുഷ അംഗത്തിന്റെ പേരില്‍ ഫോട്ടോ എടുത്ത് കാര്‍ഡ് അനുവദിക്കും. ക്യാമ്പ് രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് വരെയാണ്. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ ഫോട്ടോ ക്യാമ്പ് നടക്കുന്ന സ്ഥലവും തീയതിയും റേഷന്‍കാര്‍ഡ് നമ്പരും യഥാക്രമം ചുവടെ ചേര്‍ക്കുന്നു ഫെബ്രുവരി 1 ലിറ്റില്‍ഫഌവര്‍ യുപിസ്‌ക്കൂള്‍ സൗത്ത് പറവൂര്‍ നമ്പര്‍ 147, ആമ്പല്ലൂര്‍ പഞ്ചായത്ത് ഹാള്‍ നമ്പര്‍ 186, 191, പനങ്ങാട് ഗവ.വിഎച്ച്എസ്എസ്, കാമോത്ത് നമ്പര്‍ 132, 137, ഫെബ്രുവരി 5 തിരുവാങ്കുളം പഞ്ചായത്ത് ഹാള്‍ നമ്പര്‍ 159, 163, കളമശ്ശേരി കമ്മ്യൂണിറ്റി ഹാള്‍ നമ്പര്‍ 46, ചേരാനെല്ലൂര്‍ വിഷ്ണുപുരം മാതിരപ്പിള്ളി ഹാള്‍ നമ്പര്‍ 24, ഫെബ്രുവരി 6 പോത്തിക്കര സെന്റ് സെബാസ്റ്റ്യന്‍ പാരിഷ് ഹാള്‍ നമ്പര്‍ 204, 205, ഇരുമ്പനം എസ്എന്‍ഡിപി ഹാള്‍ നമ്പര്‍ 156, 218, എച്ച്എംറ്റി കോളനി മദ്രസാ ഹാള്‍ നമ്പര്‍ 34, 233, ഫെബ്രുവരി 7 തൃപ്പൂണിത്തുറ ഗവ.ബോയ്‌സ് സ്‌ക്കൂള്‍ നമ്പര്‍ 117, ചോറ്റാനിക്കര ഗവ.സ്‌ക്കൂള്‍ നമ്പര്‍ 161, 246, കളമശ്ശേരി പള്ളിലാംകര എല്‍പിസ്‌ക്കൂള്‍ നമ്പര്‍ 35, 51, ഫെബ്രുവരി 8 എടക്കാട്ടുവയല്‍ ഫാര്‍മേഴ്‌സ് ഹാള്‍ നമ്പര്‍ 200, ഇടപ്പള്ളി എ.കെ.ജി സ്മാരക ഗ്രന്ഥശാല ടോള്‍ ഗേറ്റ് നമ്പര്‍ 48, പനങ്ങാട് കാമോത്ത് ഗവ.വി.എച്ച്.എസ്.എസ് നമ്പര്‍ 134, 136, ഫെബ്രുവരി 9 മുളവുകാട് െ്രെപമറി ഹെല്‍ത്ത് സെന്റര്‍ നമ്പര്‍ 2, 8, പടമുകള്‍ മദ്രസാ ഹാള്‍ നമ്പര്‍ 56 ചേരാനെല്ലൂര്‍ എന്‍.ബി.എഫ് ഹാള്‍ നമ്പര്‍ 22, 23, 30, ഫെബ്രുവരി 10 ഉദയംപേരൂര്‍ പഞ്ചായത്ത് ഹാള്‍ നമ്പര്‍ 225, 141, 149, പടമുകള്‍ മദ്രസാ ഹാള്‍ നമ്പര്‍ 206, കോതാട് സഹോദരന്‍ അയ്യപ്പന്‍ ഹാള്‍ നമ്പര്‍ 20, 216, 27, ഫെബ്രുവരി 11 മാത്തൂര്‍ ഗ്രാമീണ വായനശാല നമ്പര്‍ 99, ഫെബ്രുവരി 12 തുരുത്തിക്കര വെട്ടിക്കുളങ്ങര പള്ളിഹാള്‍ നമ്പര്‍ 171, 168, 178, കങ്ങരപ്പടി മുനിസിപ്പല്‍ ഹാള്‍ നമ്പര്‍ 52, 223, മരട് അംബേദ്ക്കര്‍ കമ്മ്യൂണിറ്റി ഹാള്‍ നമ്പര്‍ 118, 127, ഫെബ്രുവരി 13 എരൂര്‍ പോട്ടയില്‍ക്ഷേത്ര ഓഡിറ്റോറിയം നമ്പര്‍ 109, ചോറ്റാനിക്കര എരുവേലി ഗ്രാമീണ വായനശാല നമ്പര്‍ 234, 160, കാക്കനാട് കമ്മ്യൂണിറ്റി ഹാള്‍ നമ്പര്‍ 40, ഫെബ്രുവരി 14 തൃപ്പൂണിത്തുറ ഗവ.ബോയ്‌സ് സ്‌ക്കൂള്‍ നമ്പര്‍ 103, 111, മുളന്തുരുത്തി സി.ജി.എല്‍.പി.സ്‌ക്കൂള്‍ നമ്പര്‍ 170, 176, കുമ്പളം ആര്‍.പി.എം.എച്ച്.എസ് നമ്പര്‍ 131, 139, 133, ഫെബ്രുവരി 15 തൃപ്പൂണിത്തുറ ഗവ.ബോയ്‌സ് സ്‌ക്കൂള്‍ നമ്പര്‍ 110, പടമുഗള്‍ മദ്രസാ ഹാള്‍ നമ്പര്‍ 41, പിഴല സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ യു.പി.സ്‌ക്കൂള്‍ നമ്പര്‍ 14. ഫെബ്രുവരി 16 ഉദയംപേരൂര്‍ പഞ്ചായത്ത് ഹാള്‍ നമ്പര്‍ 142, 153, കാഞ്ഞിരമറ്റം പള്ളിമുക്ക് മുസ്ലീംപള്ളി ഹാള്‍ നമ്പര്‍ 187, നെട്ടൂര്‍ മഹല്‍ ഓഡിറ്റോറിയം നമ്പര്‍ 128. ഫെബ്രുവരി 18 വല്ലാര്‍പാടം പള്ളിഹാള്‍ നമ്പര്‍ 6, കളമശ്ശേരി കമ്മ്യൂണിറ്റി ഹാള്‍ നമ്പര്‍ 50, 33, ചേരാനെല്ലൂര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ നമ്പര്‍ 27, ഫെബ്രുവരി 19 എരൂര്‍ പോട്ടയില്‍ ക്ഷേത്ര ഓഡിറ്റോറിയം നമ്പര്‍ 102, അരയന്‍കാവ് ഭഗവതിസേവാസംഘം ശ്രീഭദ്ര ഓഡിറ്റോറിയം നമ്പര്‍ 189, 196, കങ്ങരപ്പടി മുനിസിപ്പല്‍ ടൗണ്‍ഹാള്‍ നമ്പര്‍ 36, ഫെബ്രുവരി 20 ചൂരക്കാട് ശ്രീകുമാരമംഗലം ക്ഷേത്രഹാള്‍ (തമ്മണ്ടി) നമ്പര്‍ 115, 116, തുരുത്തിക്കര വെട്ടിക്കുളങ്ങര പള്ളിഹാള്‍ നമ്പര്‍ 179, 172, നെട്ടൂര്‍ നോര്‍ത്ത് കല്ലാത്ത് ശ്രീകൃഷ്ണക്ഷേത്രം ഹാള്‍ നമ്പര്‍ 129, ഫെബ്രുവരി 21 മുളന്തുരുത്തി വെട്ടിക്കല്‍ സെന്റ് തോമസ് എല്‍.പി.എസ് നമ്പര്‍ 168, 180, ദറുസലാം എല്‍.പി.എസ് ജഡ്ജിമുക്ക് നമ്പര്‍ 43, ചേപ്പനം ദേശബന്ധു സ്‌ക്കൂള്‍ നമ്പര്‍ 135, 132, 140. ഫെബ്രുവരി 22 മുളന്തുരുത്തി കാരിക്കോട് ഗവ.യു.പി.സ്‌ക്കൂള്‍ നമ്പര്‍ 169, 177, കെന്നടി മുക്ക് ഓറഞ്ച് വിസ്താ നമ്പര്‍ 53, പനങ്ങാട് കാമോത്ത് ഗവ.വി.എച്ച്.എസ്.എസ് നമ്പര്‍ 130, ഫെബ്രുവരി 23 എരൂര്‍ കമ്മട്ടിക്കാവ് ഗുരുമഹേശ്വരക്ഷേത്രം (ലേബര്‍കോര്‍ണര്‍) നമ്പര്‍ 98, 108, കളമശ്ശേരി കമ്മ്യൂണിറ്റി ഹാള്‍ നമ്പര്‍ 220, 217, ചേരാനെല്ലൂര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ നമ്പര്‍ 26, ഫെബ്രുവരി 25 തിരുവാങ്കുളം പഞ്ചായത്ത് ഹാള്‍ നമ്പര്‍ 165, 157, തൂതിയൂര്‍ സെന്റ് ജോസഫ് ഓഡിറ്റോറിയം നമ്പര്‍ 214, മരട് തുരുത്തിക്ഷേത്ര ഹാള്‍ നമ്പര്‍ 119, 228, \ഫെബ്രുവരി 26 ചൂരക്കാട് ശ്രീകുമാരമംഗലം ക്ഷേത്രഹാള്‍ നമ്പര്‍ 114, മൂല്യമാല്‍ എന്‍.എസ്.എസ് ഹാള്‍ നമ്പര്‍ 182, 192, 199, കാക്കനാട് കമ്മ്യൂണിറ്റി ഹാള്‍ നമ്പര്‍ 230, 57, ഫെബ്രുവരി 27 ഉദയംപേരൂര്‍ പഞ്ചായത്ത് ഹാള്‍ നമ്പര്‍ 143, 152, 242, കൂനംതൈ എസ്എന്‍ഡിപി ഓഡിറ്റോറിയം നമ്പര്‍ 232, 239, നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണ ക്ഷേത്രഹാള്‍ നമ്പര്‍ 227, മാര്‍ച്ച് 1 എടയ്ക്കാട്ട്‌വയല്‍ യു.പി.എസ് വെളിയനാട് നമ്പര്‍ 185, 197, 199, മൂലമ്പള്ളി സെന്റ് അഗസ്റ്റിന്‍ ചര്‍ച്ച് പാരിഷ് ഹാള്‍ നമ്പര്‍ 17, 13, പനമ്പുകാട് കമ്മ്യുണിറ്റി ഹാള്‍ നമ്പര്‍ 5, 210, മാര്‍ച്ച് 2 കാക്കനാട് കമ്മ്യൂണിറ്റി ഹാള്‍ നമ്പര്‍ 44, 208, മരോട്ടിചുവട് ഫ്രണ്ട്ഷിപ്പ്ഹൗസ് പരുത്തേലി അവന്യൂ നമ്പര്‍ 38, ചേന്നൂര്‍ ശ്രീസുബ്രഹ്മണ്യസ്വാമിക്ഷേത്രഹാള്‍ നമ്പര്‍ 16.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.