റേഷന്‍ കാര്‍ഡ് പുതുക്കല്‍: ഫോട്ടോ ക്യാംപുകള്‍ ഇന്നു മുതല്‍

Saturday 17 January 2015 11:32 pm IST

പാലക്കാട്: ജില്ലയിലെ റേഷന്‍ കാര്‍ഡ് പുതുക്കലിനോടനുബന്ധിച്ച് ഫോട്ടോ ക്യാംപുകള്‍ ജനുവരി 19 മുതല്‍ മാര്‍ച്ച് നാല് വരെ ജില്ലയിലെ തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ നടത്തും. ഫോട്ടോ ക്യാംപുകളുടെ ജില്ലാതല ഉദ്ഘാടനം സാമൂഹ്യപരിസ്ഥിതി പ്രവര്‍ത്തകയും മേഴ്‌സി കോളേജ് റിട്ട. പ്രൊഫസറുമായ ഡോ.പാര്‍വ്വതി വാര്യര്‍ നിര്‍വഹിക്കും. പാലക്കാട് താലൂക്കിലെ ചന്ദ്രനഗര്‍ ഹൗസിങ് കോളനിയിലെ 118-ാം നമ്പര്‍ കടയിലെ കാര്‍ഡുടമകള്‍ക്ക് ഫോട്ടോ എടുക്കുന്നതിനായി ചന്ദ്രനഗര്‍ ഗോള്‍ഡന്‍ ജൂബിലി ഹാളില്‍ സംഘടിപ്പിക്കുന്ന ഫോട്ടോ ക്യാംപിലാണ് ജനുവരി 19 ന് രാവിലെ ഒമ്പതിന് ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുന്നത്. ഫോട്ടോ ക്യാംപുകളിലെ ഹെല്‍പ് ഡെസ്‌ക്കുകളില്‍ സത്യപ്രസ്താവനാ ഫോറം പൂരിപ്പിക്കുന്നതിനും ക്യാംപിന്റെ സുഗമമായ പ്രവര്‍ഥ്തനം ഉറപ്പു വരുത്തുന്നതിനും ജില്ലയിലെ സന്നദ്ധ സേവാ സംഘടനകള്‍, ഉപഭോക്തൃ സംഘടനകള്‍ റസിഡന്‍ഷ്യല്‍ അസോസിയേഷന്‍, ഗ്രാമപഞ്ചായത്ത് ഭാരവാഹികള്‍, മറ്റ് സാമൂഹ്യ, സാമുദായിക, രാഷ്ട്ര#ീയ പ്രവര്‍ത്തര്‍ എന്നിവരുടെ പരിപൂര്‍ണ്ണ സഹകരണം ഉണ്ടാവണമെന്ന് ജില്ലരാ കലക്ടര്‍ അറിയിച്ചു. തീയതി, ക്യാംപ് 1 എ.ആര്‍.ഡി. നമ്പര്‍, ക്യാംപ് 2 എ.ആര്‍.ഡി. നമ്പര്‍ ക്രമത്തില്‍. പാലക്കാട് താലൂക്കില്‍ 19 ന് നടക്കുന്ന ഫോട്ടോ ക്യാംപ്. ജനുവരി 19 ന് - 118 ചന്ദ്രനഗര്‍ ഗോള്‍ഡന്‍ ജൂബിലി ഹാള്‍, 19 മദ്രസ പട്ടാണിത്തെരുവ്. ചിറ്റൂര്‍ താലൂക്കില്‍ 19 ന് എ.ആര്‍.ഡി.1, 2, 5 ക്യാംപുകള്‍. ക്യാംപ് 1 എ.ആര്‍.ഡി.1 ; ക്യാംപ് 2, എ.ആര്‍.ഡി.2 ; ക്യാംപ് 3, എ.ആര്‍.ഡി.5 ചിറ്റൂര്‍ യു.പി. സ്‌കൂളില്‍ നടക്കും. ഒറ്റപ്പാലം താലൂക്കില്‍ 19 ന് നടക്കുന്ന ഫോട്ടോക്യാംപ് - 19 ന് - ക്യാംപ് നമ്പര്‍ 1. എ.ആര്‍.ഡി.228, ഒറ്റപ്പാലം താലൂക്ക് സപ്ലൈ ഓഫീസില്‍. മണ്ണാര്‍ക്കാട് താലൂക്കില്‍ 19 ന് നടക്കുന്ന ഫോട്ടോക്യാംപ് - എ.ആര്‍.ഡി.131 - കൊല്ലങ്കോട് മേലെ ചുങ്കം വ്യാപാരി വ്യവസായി ഹാള്‍ ; 120 - കല്ലടിക്കോട് കാഞ്ഞിരാനി കേരള ഹോര്‍ട്ടികള്‍ച്ചര്‍ പ്രൊഡ്യൂസേഴ്‌സ് ഹാള്‍ ; 39 - കല്ലടിക്കോട് മദ്രസ ; 38 - കല്ലടിക്കോട് മാപ്പിള സ്‌കൂള്‍പ്പടി റേഷന്‍ കടക്ക് സമീപം ; ആലത്തൂര്‍ താലൂക്കില്‍ 19 ന് നടക്കുന്ന ഫോട്ടോ ക്യാംപ് - എ.ആര്‍.ഡി.3 - ആലത്തൂര്‍ വെങ്ങന്നിയൂര്‍ ഹസീന റൈസ് മില്ലില്‍ നടക്കും. ഫോട്ടോക്യാംപില്‍ റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ട മുതിര്‍ന്ന വനിതാ അംഗം ഹാജരാകണം. മുതിര്‍ന്ന വനിതാ അംഗത്തിന്റെ അഭാവത്തില്‍ ആ കാര്‍ഡില്‍ ഉള്‍പ്പെട്ട അടുത്ത മുതിര്‍ന്ന വനിതാ അംഗത്തിന്റേ സമ്മതപത്ര പ്രകാരം ഫോട്ടോ ക്യാംപില്‍ പങ്കെടുത്ത് ഫോട്ടോയെടുക്കാം. ക്യാംപുകളില്‍ പങ്കെടുക്കുന്നവര്‍ പൂരിപ്പിച്ച അപേക്ഷയോടൊപ്പം റേഷന്‍ കാര്‍ഡ്, ബന്ധപ്പെട്ട രേഖകള്‍ (ആധാര്‍ കാര്‍ഡ് ഇല്ലാത്തവര്‍ മറ്റ് ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖ ഹാജരാക്കണം) എന്നിവ സഹിതം ഹാജരാകണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.