സമൂഹവിവാഹം: ദമ്പതികള്‍ക്ക് സ്വീകരണം നല്‍കി

Saturday 17 January 2015 11:47 pm IST

ചാലക്കുടി: ചാലക്കുടി ലയണ്‍സ് ക്ലബ്ബും ചുങ്കത്ത് ജ്വല്ലറിയും സംയുക്തമായി സംഘടിപ്പിച്ച സമൂഹവിവാഹ സ്വീകരണ ചടങ്ങ് ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉത്ഘാടനം ചെയ്തു. സമൂഹ വിവാഹ പദ്ധതിയില്‍ വിവാഹിതരായ പന്ത്രണ്ട് ദമ്പതിമാര്‍ക്കാണ് സ്വീകരണം നല്‍കിയത്. ക്ലബ്ബ് പ്രസിഡന്റ് പ്രഫ.എ.എം.മാത്യു അധ്യക്ഷത വഹിച്ചു. എം.പി:ടി.വി.ഇന്നസെന്റ് ചുങ്കത്ത് ഗ്രൂപ്പ് ചെയര്‍മാന്‍ സി.പി.പോള്‍ എന്നിവര്‍ ചേര്‍ന്ന് വധുവരന്‍മാര്‍ക്കുള്ള സ്വര്‍ണ്ണാഭരണങ്ങള്‍ സമ്മാനിച്ചു. ബി.ഡി.ദേവസ്സി എംഎല്‍എ, ലയണ്‍സ് ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ പി.തങ്കപ്പന്‍ എന്നിവര്‍ വീട്ടുപകരണങ്ങള്‍ കൈമാറി. ഫാ.ആന്റണി മുക്കാട്ടുകരക്കാരന്‍, സച്ചിദാനന്ദ സ്വാമി, ഹാജി ഹുസൈന്‍ ബാഖവി എന്നിവര്‍ സ്‌നേഹ സന്ദേശം നല്കി. നഗരസഭ ചെയര്‍മാന്‍ വി.ഒ.പൈലപ്പന്‍ പ്രോജക്ട് സഹകാരികളെ ആദരിച്ചു. ഡോ.ആനി ജോണ്‍, ലില്ലി പോള്‍ എന്നിവര്‍ ചേര്‍ന്ന് കേക്ക് മുറിച്ചു. ചുങ്കത്ത് ജ്വല്ലറി മാനേജിംഗ് ഡയറക്ടര്‍ രഞ്ചിത്ത് പോള്‍ സ്വാഗതവും ക്ലബ്ബ് സെക്രട്ടറി ജെയിംസ് ചെറിയാന്‍ നന്ദിയും പറഞ്ഞു. എം.ഡി.ജെയിംസ് വധുവരന്‍മാര്‍ക്കുള്ള ഗൃഹോപരണങ്ങളും ഫര്‍ണീച്ചറുകളും അടങ്ങിയ വാഹനങ്ങളുടെ ഫഌഗ് ഓഫ് ചെയ്തു. സമൂഹ വിവാഹ പ്രോജക്റ്റ് പ്രകാരം വിവിധ മതത്തില്‍പെട്ട പന്ത്രണ്ട് ദമ്പതികള്‍ അവരവരുടെ മതാചാര പ്രകാരമാണ് വിവാഹ ചടങ്ങുകള്‍ നടത്തിയത്. 25000 രൂപ വിലമതിക്കുന്ന സമ്മാനങ്ങള്‍, 20000 രൂപയ്ക്കുള്ള തുണിത്തരങ്ങള്‍, കല്യാണ ചിലവിനായി 15000 രൂപ, മൂന്ന് പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ തുടങ്ങിയവയടക്കം ഒന്നരലക്ഷം രൂപയുടെ സഹായമാണ് ഓരോ ദമ്പതികള്‍ക്കും ലഭിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.