എക്‌സൈസ് ഉദ്യോഗസ്ഥന്റെ മകനെ എക്‌സൈസ് ഗാര്‍ഡ് വീടുകയറി അക്രമിച്ചു

Sunday 18 January 2015 6:33 pm IST

ആലപ്പുഴ: എക്‌സൈസ് പ്രിവന്റീവ് ഓഫീസറുടെ മകനെ എക്‌സൈസ് ഗാര്‍ഡ് വീടു കയറി അക്രമിച്ചു. സൗത്ത് പോലീസ് കേസെടുത്തു, പ്രതി ഒളിവില്‍. എക്‌സൈസ് ചെങ്ങന്നൂര്‍ റേഞ്ചിലെ പ്രിവന്റീവ് ഓഫീസര്‍ ആലപ്പുഴ കൈതവന എന്‍ജിഒ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കെ.വി. ബിജുവിന്റെ മകന്‍ ബോബിന്‍ ബിജു (11)വിനെയാണ് എക്‌സൈസ് ആലപ്പുഴ സ്‌പെഷ്യല്‍ സ്‌ക്വാഡിലെ ഗാര്‍ഡ് വിന്‍സെന്റ് മര്‍ദ്ദിച്ചത്. വെള്ളിയാഴ്ച വൈകിട്ട് നാലരയ്ക്കായിരുന്നു സംഭവം. ഇതേസമയം ബിജു ഹൈക്കോടതിയിലും ഭാര്യ മെഡിക്കല്‍ കോളേജില്‍ ജോലിക്കും പോയിരിക്കുകയായിരുന്നു. ബിജുവിനെ തിരക്കി വൈകിട്ട് നാലോടെ വിന്‍സെന്റ് എത്തിയിരുന്നു. എന്നാല്‍ മൂത്തമകന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അച്ഛന്‍ കോടതിയില്‍ പോയിരിക്കുകയാണെന്ന് പറഞ്ഞയുടന്‍ ഇയാള്‍ സ്ഥലം വിട്ടു. പിന്നീട് നാലരയോടെ തിരിച്ചെത്തി. ഇതേസമയം സ്‌കൂള്‍ വിട്ടുവന്ന ഇളയ മകന്‍ ബോബിന്‍ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. അച്ഛന്‍ കോടതിയില്‍ പോയിരിക്കുകയാണെന്ന് പറഞ്ഞപ്പോള്‍ വീടിനുള്ളില്‍ ഇയാള്‍ പരിശോധിക്കാന്‍ കയറി. തടഞ്ഞപ്പോഴാണ് മര്‍ദ്ദിച്ചത്. നിലവിളി കേട്ട് പരിസരവാസികള്‍ ഓടിക്കൂടിയപ്പോള്‍ വിന്‍സെന്റ് ബൈക്കില്‍ കയറി രക്ഷപെട്ടതായാണ് പരാതി. തുടര്‍ന്ന് സൗത്ത് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ബോബിന്‍ ബിജു വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.