ആവിഷ്‌കാര സ്വാതന്ത്ര്യത്തെപ്പറ്റി

Sunday 18 January 2015 9:52 pm IST

ആവിഷ്‌ക്കാരസ്വാതന്ത്ര്യം ലോ ആന്‍ഡ് ഓര്‍ഡര്‍  പ്രശ്‌നമായി വളരാതിരിക്കാനുള്ള ഔചിത്യം എഴുത്തുകാര്‍ കാണിക്കണം. പെരുമാള്‍ മുരുഗനും ഫ്രാന്‍സിലെ കാര്‍ട്ടൂണ്‍ കമ്പനിയും ചെയ്തത് ഒന്നുതന്നെ. എന്നിട്ട് ഫാഷിസം എന്ന് വിളിച്ചൂകൂവുന്നതില്‍ കാര്യമില്ല. പെരുമാള്‍ മുരുകന് എഴുത്തിലൂടെ ആശയാവിഷ്‌ക്കാരം നടത്താനുള്ള സ്വാതന്ത്ര്യമുള്ളതുപോലെ തന്നെ പ്രതിഷേധിക്കാന്‍ ജനങ്ങള്‍ക്കും അവകാശമുണ്ട്. അവിടത്തെ നിയമപാലകര്‍ക്ക് നടപടിയെടുക്കാനൂം അവകാശമുണ്ട്. എഴുത്തുകാരനുമാത്രം എന്താണ് കൂടുതല്‍ സ്വാതന്ത്ര്യമുള്ളത്? ജോണ്‍ ഡിറ്റോ കിട്ടുന്നതു വാങ്ങാന്‍ കൈവേണ്ടേ? ഇത്തിരി പുളിക്കും.. ബിനാലെന്ന് ബേബിസാറ് തരുന്ന നക്കാപ്പിച്ച വാങ്ങാന്‍ കൈ വേണ്ടായോ സാറേ... (കൊച്ചി ബിനാലെയില്‍ പെരുമാള്‍ മുരുഗന്റെ വിവാദ നോവല്‍ വായിച്ചു, പാരീസിലെ കാര്‍ട്ടൂണ്‍ മാസികയിലെ ഭീകരാക്രമണത്തെ അപലപിച്ചില്ലെന്ന പോസ്റ്റിനോടുള്ള പ്രതികരണം) ശിവകുമാര്‍ പടപ്പയില്‍ പക്ഷപാതം, അതാണ് എവിടെയും പ്രശ്‌നം. സ്വജനപക്ഷപാതം, രാഷ്ട്രീയ പക്ഷപാതം, സംഘടനാ പക്ഷപാതം, ഇപ്പോള്‍ മതേതര പക്ഷപാതവും. ഹഹഹഹ. അപ്പോള്‍ എങ്ങനെ അതു മതേതരമാകും. അതാണ് അടിസ്ഥാന ചോദ്യം. കുമാരി ഗീത

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.