ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണ കേസുമായി ബന്ധപ്പെട്ട് പാകിസ്ഥാനില്‍ അറസ്റ്റിലായ ലഷ്കറെ തയ്ബ ഭീകരന് സക്കിയൂര്‍ റഹ്മാന് ലഖ്വിയുടെ കസ്റ്റഡി കാലാവധി പാകിസ്ഥാന് സര്‍ക്കാര്‍ ഒരു മാസത്തേക്ക് കൂടി നീട്ടി.
ഫെബ്രുവരി 27വരെയാണ് കാലാവധി നീട്ടിയത്. കേസില്‍ അറസ്റ്റിലായ ലഖ്വിക്ക് ഡിസംബര്‍ 18ന് പാകിസ്ഥാനിലെ ഭീകരവിരുദ്ധ കോടതി ജാമ്യം അനുവദിച്ചിരുന്നു.
എന്നാല്‍ ഇന്ത്യയുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് പൊതുസമൂഹത്തിന് ശല്യമാവുന്ന നിയമ പ്രകാരം ലഖ്വിയെ വീണ്ടും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: