പ്രത്യാശയുടെ പദയാത്രയ്ക്ക് 31ന് സ്വീകരണം

Tuesday 20 January 2015 9:28 am IST

ആറന്മുള: ശ്രീ എമ്മിന്റെ നേതൃത്വത്തില്‍ മാധവ് ഏകതാമിഷന്‍ കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ നടത്തുന്ന പ്രത്യാശയുടെ പദയാത്രയ്ക്ക് 31ന് രാവിലെ 11ന് ആറന്മുളയില്‍ സ്വീകരണം നല്‍കും. രാജ്യത്തിന്റെ ഭദ്രതയ്ക്ക് ഐക്യവും സമാധാനവും എന്ന മുദ്രാവാക്യം ഉയര്‍ത്തി കാല്‍നടയായി 11 സംസ്ഥാനങ്ങളിലൂടെയാണ് പദയാത്ര കടന്നുപോകുന്നത്. ഭാരതത്തിലെ ആത്മീയ പ്രഭാവത്തിന്റെ സന്ദേശം ഗ്രാമങ്ങളില്‍ പ്രചരിപ്പിക്കുകയാണ് യാത്രയുടെ ലക്ഷ്യം. ചെങ്ങന്നൂര്‍ ക്ഷേത്രത്തിന് സമീപത്തുനിന്ന് ശ്രീഎമ്മിനെയും സംഘാംഗങ്ങളെയും ആറന്മുളയിലേക്കു സ്വീകരിക്കും. ആറാട്ടുപ്പുഴ, മാലക്കര, ഇടയാറന്മുള എന്നിവിടങ്ങളില്‍ പ്രത്യേക സ്വീകരണ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ആറന്മുള പ്രാര്‍ത്ഥസാരഥി ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ 31ന് വൈകിട്ട് 5ന് നടക്കുന്ന സത്‌സംഗത്തിന് ശ്രീഎം നേതൃത്വം നല്‍കും. പി.പി. ചന്ദ്രശേഖരന്‍നായര്‍, ശശിധരന്‍നായര്‍, ആര്‍. മധുഉഷസ് എന്നിവര്‍ രക്ഷാധികാരികളായും ഹരികൃഷ്ണന്‍ തിരുമേനി പ്രസിഡന്റായും പി.ആര്‍. ഷാജി ജനറല്‍ കണ്‍വീനറായും ടി. രഘുനാഥ് കണ്‍വീനറായും 101 അംഗ സ്വാഗതസംഘം രൂപീകരിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.