റേഷന്‍ കാര്‍ഡ് പുതുക്കല്‍: ഹൊസ്ദുര്‍ഗ്ഗ് താലൂക്കിലെ ഫോട്ടോ ക്യാമ്പ് തുടങ്ങി

Tuesday 20 January 2015 9:57 am IST

കാഞ്ഞങ്ങാട്: റേഷന്‍ കാര്‍ഡ് പുതുക്കല്‍ നടപടിയുമായി ബന്ധപ്പെട്ട്  ഹൊസ്ദുര്‍ഗ്ഗ് താലൂക്കിലെ കാര്‍ഡുടമകളുടെ ഫോട്ടോ എടുക്കുന്നതിനും  അപേക്ഷഫോറം സ്വീകരിക്കുന്നതിനുമായി വിവിധ കേന്ദ്രങ്ങളില്‍ ഫോട്ടോ ക്യാമ്പുകള്‍ 19ന് ആരംഭിക്കും. പൂരിപ്പിച്ച അപേക്ഷാഫോറം, നിലവിലുളള റേഷന്‍ കാര്‍ഡ്, ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖ, ബന്ധപ്പെട്ട മറ്റ് രേഖകള്‍ എന്നിവ സഹിതം കുടുംബത്തിലെ മുതിര്‍ന്ന വനിത രാവിലെ 9ന് ക്യാമ്പില്‍ എത്തിച്ചേരണമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. വൈകുന്നേരം നാല് വരെയാണ് ക്യാമ്പ്. ഫോട്ടോ ക്യാമ്പുകള്‍ നടത്തുന്ന കേന്ദ്രങ്ങളില്‍ തന്നെ റേഷന്‍ കാര്‍ഡുടമകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാനുളള സൗകര്യവും ഉണ്ടായിരിക്കും. 21ന് എആര്‍ഡി നമ്പര്‍ 130,129 ജിവിഎച്ച്എസ്എസ് കാഞ്ഞങ്ങാട് സൗത്ത്, നമ്പര്‍ 127, 128 തെരുവത്ത് സ്‌കൂള്‍, 123,186 ജിഎച്ച്എസ്എസ് ബല്ലാ ഈസ്റ്റ്, 125, 126 ടൗണ്‍ഹാള്‍ കാഞ്ഞങ്ങാട്, 120, 122 ആകാശ് ഓഡിറ്റോറിയം കാഞ്ഞങ്ങാട്, 147 എസ്എസ്എസ് കലാമന്ദിര്‍ മേലാങ്കോട്ട്, 216 കമ്മ്യൂണിറ്റി ഹാള്‍ മൂലക്കണ്ടം, 145,146 രാംദാസ് സ്‌കൂള്‍ മാവുങ്കാല്‍, 206 ജിഎല്‍പിഎസ് മുച്ചിലോട്ട്, 143,144 എംപിഎസ്ജിവിഎച്ച്എസ് വെള്ളിക്കോത്ത്, 131 ഉപ്പിലിക്കെ സ്‌കൂള്‍, 173 പുതുക്കൈ എല്‍പി സ്‌കൂള്‍, 87,83,85,84 ജിഎച്ച്എസ് തൃക്കരിപ്പൂര്‍, 188 നെരൂദ നടക്കാവ്, 73 വെള്ളാപ്പ് മദ്രസ, 86 വള്‍വക്കാട് മദ്രസ, 78 നവോദയ വായനശാല എളമ്പച്ചി, 82 പുറപ്പാട് മദ്രസ, 209 സിഎച്ച്എം സ്‌കൂള്‍, 80,81 ഉടുമ്പുന്തല മദ്രസ, 94,204 കിനാത്തില്‍ സാംസ്‌കാരിക നിലയം ഉദിനൂര്‍, 95 ഉദിനൂര്‍ സെന്‍ട്രല്‍ സ്‌കൂള്‍, 92,93 മൂസാജിമുക്ക് മദ്രസ, 184 എഎല്‍പിഎസ് തെക്കേക്കാട്, 91,98 പയ്യങ്കി മദ്രസ, 79 ജിഎല്‍പിഎസ് തയ്യില്‍ നോര്‍ത്ത് കടപ്പുറം, 88 എയുപിഎസ് കടപ്പുറം, 89 പടന്ന കടപ്പുറം എച്ച്എസ്, 90,220 മുഹമ്മദീയ മദ്രസ, 99,151 നീലമംഗലം ഓഡിറ്റോറിയം തുരുത്തി, 97 നെല്ലിക്കല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, 100 ദേവസ്വം ഓഡിറ്റോറിയം പൊന്‍മാലം, 227 എയുപിഎസ് കൊവ്വല്‍, 101 എഎല്‍പിഎസ് കാരി, 103 എഡബ്ല്യുഎല്‍പിഎസ് ചെറുവ ത്തൂര്‍, 65 മുഴക്കോത്ത് സ്‌കൂള്‍,  66 കയ്യൂര്‍ സ്‌കൂള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.