സിപിഎം,എസ്എഫ്‌ഐ കാടത്തം അവസാനിപ്പിക്കണം-ബിഎംഎസ്

Tuesday 20 January 2015 11:59 am IST

കാഞ്ഞങ്ങാട്: മാവുങ്കാലിലെ ഓട്ടോതൊഴിലാളിയും ബിഎംഎസ് പ്രവര്‍ത്തകനുമായ കുമാരന്‍ ഏച്ചിക്കാനത്തെ സിപിഎം-എസ്എസഫ്‌ഐ ക്രമിനലുകള്‍ ആക്രമിച്ചു. രാവിലെ 1030ന് മാവുങ്കാലില്‍ നിന്നും മടിക്കൈ വില്ലേജ് ഓഫീസില്‍ പോകുകയായിരുന്ന കുമാരന്‍ ഏച്ചിക്കാനത്തെ മടിക്കൈ അമ്പലത്തുകരയില്‍ വെച്ചാണ് ആക്രമിച്ചത്. അക്രമണത്തെ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേര്‍സ് അസോസിയേഷന്‍ ബിഎംഎസ് ഹോസ്ദുര്‍ഗ്ഗ് മേഖലാകമ്മറ്റി ശക്തമായി അപലപിച്ചു. യോഗത്തില്‍ ശിവന്‍ ഇരിയ അധ്യക്ഷത വഹിച്ചു. കെ.വി.ബാബു, സത്യനാഥ്, ഭരതന്‍ കല്ല്യാണ്‍ റോഡ്, ചന്ദ്രന്‍ വെള്ളിക്കോത്ത്  സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.