ന്യൂദല്‍ഹി: ദല്‍ഹി നിയമസഭാതെരഞ്ഞെടുപ്പില്‍ കേജ്രിവാളിനെ അട്ടിമറിക്കാന്‍ ബിജെപിയുടെ യുവതാരം. മുപ്പതുകാരിയായ നൂപുര്‍ ശര്‍മ്മയാണ് കേജ്രിവാളനെതിരെ മല്‍സരിക്കുന്നത്. ലണ്ടന്‍ സ്കൂള്‍ ഓഫ് എക്കണോമിക്സില്‍ നിന്ന് ബിരുദം നേടിയ അവര്‍ അഭിഭാഷക കൂടിയാണ്.
യുവമോര്‍ച്ചയില്‍ പ്രവര്‍ത്തിച്ചിരുന്ന നൂപുര്‍ എബിവിപി വഴിയാണ് പൊതുപ്രവര്‍ത്തന രംഗത്ത് എത്തിയത്. ദല്‍ഹി യൂണിവേഴ്സിറ്റി യൂണിയന് പ്രസിഡന്റായിരുന്നു.
2012 ല്‍ ആംആദ്മി രൂപീകരിച്ച് പൊതുരംഗത്ത് എത്തിയ കേജ്രിവാളിനേക്കാള് പ്രവര്‍ത്തന പരിചയവും നൂപുര്‍ ശര്‍മ്മയ്ക്കു തന്നെ. എന്നെ ബലിയാടെന്ന് കരുതാനാണ് നിങ്ങളുടെ ശ്രമമെങ്കില്‍ പറയട്ടെ, ഞാന്‍ ബലിയാടല്ല.
തെരഞ്ഞെടുപ്പില്‍ ജയിച്ചപ്പോള്‍ ഭയന്ന് ഇട്ടെറിഞ്ഞ് ഓടിപ്പോയയാളല്ലേ കേജ്രിവാള്. നൂപുര്‍ പറഞ്ഞു.ജനവിശ്വാസം തകര്‍ത്താല്‍ ജനസേനവമല്ല നിങ്ങളുടെ ലക്ഷ്യമെന്ന് ഉറപ്പ്,അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: