ചേരമര്‍ സര്‍വീസ് സൊസൈറ്റി സംസ്ഥാന പ്രതിനിധി സമ്മേളനം ഹരിപ്പാട്ട്

Tuesday 20 January 2015 9:37 pm IST

ഹരിപ്പാട്: കേരള ചേരമര്‍ സര്‍വീസ് സൊസൈറ്റി സംസ്ഥാന പ്രതിനിധി സമ്മേളനം ജനുവരി 25ന് രാവിലെ 10ന് എന്‍എസ്എസ് ഹാളില്‍ നടക്കും. സംസ്ഥാന പ്രസിഡന്റ് മാങ്കാംകുഴി രാധാകൃഷ്ണന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് കെ.കെ. ശിവന്‍കുട്ടി അദ്ധ്യക്ഷത വഹിക്കും. ഉച്ചയ്ക്ക് 12ന് സംസ്ഥാന ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടക്കും. വൈകിട്ട് മൂന്നിന് പ്രകടനം, തുടര്‍ന്ന് നടക്കുന്ന പ്രതിനിധി സമ്മേളനം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ബിജെപി സംസ്ഥാനവൈസ് പ്രസിഡന്റ് പി.എം. വേലായുധന്‍ മുതിര്‍ന്ന അംഗങ്ങളെ പൊന്നാടയണിയിച്ച് ആദരിക്കും. ആര്‍. രാജേഷ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.