പ്രതിയെ വിട്ടുകിട്ടാന്‍ സിപിഎം നേതാവിന്റെ ഭീഷണി

Tuesday 20 January 2015 9:39 pm IST

ആലപ്പുഴ: പോലീസിനെ അക്രമിച്ച പ്രതിയെ വിട്ട് കിട്ടണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് അംഗം സ്‌റ്റേഷനില്‍ പ്രകോപനം സൃഷ്ടിച്ചു. പുന്നപ്ര പോലീസ് സ്‌റ്റേഷനിലെ എഎസ്‌ഐ: അപ്പുക്കുട്ടനെ അക്രമിച്ച പ്രതിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പുന്നപ്ര വടക്കുപഞ്ചായത്തംഗവും സിപിഎം നേതാവുമായ ബിബിനാണ് പുന്നപ്ര സ്‌റ്റേഷനില്‍ എത്തി പ്രകോപനം സൃഷ്ടിച്ചത്. എഎസ്‌ഐ: അപ്പുക്കുട്ടനെ അക്രമിച്ച ജോമോനെ (26) സംഭവസ്ഥലത്തു നിന്നാണ് പുന്നപ്ര എസ്‌ഐ: സാം മോഹന്റെ നേതൃത്വത്തിലുളള പോലീസ് സംഘം കസ്റ്റഡിയലെടുത്ത് സ്‌റ്റേഷനില്‍ എത്തിച്ചത്. എന്നാല്‍ ഇയാളെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ബിബിന്‍ പുന്നപ്ര സ്‌റ്റേഷനില്‍ എത്തുകയും പ്രതി ജോമോനെ വിട്ടു നല്‍കണമെന്നും ആവശ്യപ്പെടുകയായിരുന്നു. ജാമ്യമില്ലാത്ത വകുപ്പ് ആയതിനാല്‍ പോലീസ് വഴങ്ങില്ല. തുടര്‍ന്ന് പ്രതിയെ തങ്ങള്‍ ബലമായി കൊണ്ടുപോകുമെന്ന് ഇയാളും ഒപ്പമുണ്ടായിരുന്ന സിപിഎം പ്രവര്‍ത്തകരും പോലീസിനെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഈ പഞ്ചായത്ത് അംഗത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നവരാണ് അക്രമികള്‍ എന്നു പറയപ്പെടുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.